ന്യൂദല്‍ഹി: ബവാനയിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയ്‌ക്ക് വിജയം. 24,052 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാം ചന്ദറിന്റെ വിജയം. ബിജെപി സ്ഥാനാര്‍ത്ഥി വേദ് പ്രകാശാണ് രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുരേന്ദര്‍ കുമാര്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ആംആദ്മി എംഎല്‍എയായിരുന്ന വേദ് പ്രകാശ് സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ബവാനയില്‍ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.
















