Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കുറ്റവാളികളെ വെറുതെ വിടില്ല: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2017, 10:17 pm IST
inIndia

ന്യൂദല്‍ഹി: വിശ്വാസത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ അംഗീകരിക്കില്ലെന്നും കുറ്റക്കാരെ സര്‍ക്കാര്‍ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബുദ്ധന്റെയും ഗാന്ധിയുടെയും നാടാണിത്. അഹിംസയും പരസ്പരമുള്ള ആദരവും നമ്മള്‍ അംഗീകരിക്കുന്നു. അഹിംസാ പരമോധര്‍മ്മഃ എന്ന് കുട്ടിക്കാലം മുതല്‍ പറഞ്ഞുപോരുന്നു.

മതവിശ്വാസത്തിന്റെയോ രാഷ്‌ട്രീയ വിശ്വാസത്തിന്റെയോ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. അക്രമം നടത്തുന്നവരെ വെറുതെ വിടില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. എല്ലാവര്‍ക്കും നിയമത്തിന്റെ മുന്നില്‍ തലകുനിക്കേണ്ടി വരും.

പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ദേര സച്ച സൗദ നേതാവ് ഗുര്‍മീത് രാം റഹീം സിങ്ങിന്റെ അനുയായികള്‍ ഹരിയാനയിലും പഞ്ചാബിലും നടത്തിയ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മോദിയുടെ പരാമര്‍ശം.

ഒക്‌ടോബര്‍ രണ്ടിന് മൂന്നു വര്‍ഷം തികയുന്ന സ്വഛ് ഭാരത് പദ്ധതിയിലൂടെ, 39 ശതമാനമായിരുന്ന ശൗചാലയങ്ങള്‍ 67 ശതമാനമായി ഉയര്‍ന്നുവെന്ന് മോദി ചൂണ്ടിക്കാട്ടി. രണ്ടു ലക്ഷത്തി മുപ്പതിനായിരത്തിലധികം ഗ്രാമങ്ങള്‍ വെളിയിട വിസര്‍ജന മുക്തമായി.

ഗുജറാത്തിലുണ്ടായ വെള്ളപ്പൊക്കത്തിനുശേഷം ബനസ്‌കന്ധ ജില്ലയിലെ ധാനോരയില്‍ ജമാഅത് ഉലമാ യേ ഹിന്ദ് പ്രവര്‍ത്തകര്‍ 22 ക്ഷേത്രങ്ങളും മൂന്നു മസ്ജിദുകളും വൃത്തിയാക്കി. ശുചിത്വത്തിനായുള്ള ഐക്യത്തിന്റെ മാതൃകയാണിത്.

ഇത്തവണത്തെ ഗാന്ധി ജയന്തി ദിനത്തിന് ഇരുപത് ദിവസം മുന്‍പ് തന്നെ ‘ശുചിത്വം തന്നെ സേവനം’ എന്ന മുന്നേറ്റം നടത്തണം. സംഘടനകളും വ്യക്തികളും ഇതിനായി മുന്നിട്ടിറങ്ങണം. സ്വച്ഛതയാണു സേവനം എന്ന മന്ത്രം ഓരോ വീട്ടിലും എത്തിക്കണം.

പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതിക്ക് തിങ്കളാഴ്ച മൂന്നു വര്‍ഷമാകും. മുപ്പതുകോടി പുതിയ കുടുംബങ്ങള്‍ പദ്ധതിയിലൂടെ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. ദരിദ്രരും രാജ്യത്തെ സാമ്പത്തിക വ്യവസ്ഥിതിയുടെ മുഖ്യധാരയുടെ ഭാഗമായി.

അവരുടെ ശീലം മാറുകയും പണം മിച്ചം പിടിക്കാന്‍ തുടങ്ങുകയും ചെയ്തു. ഏകദേശം അറുപത്തി അയ്യായിരം കോടി രൂപാ ബാങ്കുകളില്‍ നിക്ഷേപിച്ചു. ഇത് ദരിദ്രരുടെ സമ്പാദ്യമാണ്. വരും നാളുകളില്‍ അവരുടെ ശക്തിയാണിത്. പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഓണം സ്‌നേഹത്തിന്റെ സന്ദേശം

മന്‍ കീ ബാത്തില്‍ കേരളത്തിലെ ഓണാഘോഷം പരാമര്‍ശിച്ച് പ്രധാനമന്ത്രി. കേരളത്തില്‍ ഇപ്പോള്‍ ഓണാഘോഷത്തിന്റെ സമയമാണ്. ഓണം കേരളത്തിന്റെ സമൃദ്ധമായ സാംസ്‌കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു.

സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്ദേശം പകരുന്നതോടൊപ്പം സമൂഹത്തില്‍ പുതിയ ഉത്സാഹവും ആശയാഭിലാഷങ്ങളും വിശ്വാസവുമുണര്‍ത്തുന്നു. വിനോദയാത്രകളെ പ്രോത്സാഹിപ്പിക്കുന്ന ഉത്സവമായി ഓണം മാറിക്കഴിഞ്ഞു.

ഗുജറാത്തില്‍ നവരാത്രി ഉത്സവവും ബംഗാളില്‍ ദുര്‍ഗ്ഗാ പൂജാ മഹോത്സവവും ഇതുപോലെ വിനോദയാത്രയെ ആകര്‍ഷിക്കുന്നുണ്ട്. ഉത്സവങ്ങള്‍ വിദേശികളെ ആകര്‍ഷിക്കാനുള്ള അവസരം കൂടിയാണ്. ഗണേശോത്സവം, ഈദുല്‍ സുഹാ, ജൈനസമൂഹത്തിലെ ‘സംവത്സരി’, ‘പര്യുഷണ്‍’ ആഘോഷങ്ങളിലും മോദി ആശംസ അറിയിച്ചു.

സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായിരുന്ന ഗണേശോത്സവം ഇപ്പോള്‍ സാമൂഹിക വിദ്യാഭ്യാസം, സാമൂഹികമായ ഉണര്‍വ്വ് സൃഷ്ടിക്കുക എന്നിവയുടെ പ്രതീകമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

India

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

Kerala

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

India

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

Kerala

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.