കൊടുവള്ളി: കൊടുവള്ളിയില്‍ മയക്കുമരുന്ന് വില്പന സംഘം ഷൗക്കത്ത് എന്ന ആളെ മാരകമായി അടിച്ച് പരിക്കേല്‍പ്പിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റു ചെയ്യാത്തത് കൊടുവള്ളി പോലീസില്‍ ഉന്നതര്‍ നടത്തുന്ന ഇടപെടല്‍ മൂലമാണെന്ന് ബിജെപി കൊടുവള്ളി നഗരസഭാ കമ്മിറ്റി ആരോപിച്ചു. അക്രമികള്‍ക്കെതിരെ കൊലപാതകശ്രമം ഉള്‍പ്പെടെ ഉള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നും, ഇവര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്ന ആളുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബിജെപി കൊടുവള്ളി നഗരസഭാ കമ്മിറ്റി പ്രസിഡണ്ട് കെ.വി. അരവിന്ദാക്ഷന് അധ്യക്ഷത വഹിച്ചു.ബിജു പടിപ്പുരക്കല്‍, വി.ഷിജികുമാര്‍, വി.എം. ഷാജു, കെ.പി. മുരളീധരന്, കെ. മനോജ്, അനില്‍കുമാര്‍, സി. കിഷോര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: