ന്യൂയോര്‍ക്ക്: ലോക രണ്ടാം നമ്പര്‍ താരം ആന്‍ഡി മുറേയും യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറി. ഇടുപ്പിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് താരത്തിന്റെ തീരുമാനം. നിര്‍ഭാഗ്യവശാല്‍ തനിക്ക് ടൂര്‍ണമെന്റില്‍ കളിക്കാനാകില്ലെന്ന് മുറേ പറഞ്ഞു.
മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച്, നിലവിലെ ചാമ്പ്യന്‍ സ്റ്റാനിസ്ലാസ് വാവ്റിങ്ക, മുന്‍ ഫൈനലിസ്റ്റ് കീ നിഷികോരി, കാനഡയുടെ മിലോസ് റാവോണിക്ക് എന്നിവരും പരിക്കു മൂലം കളിക്കുന്നില്ല. പ്രമുഖ താരങ്ങളെല്ലാം പിന്മാറിയതിനാല്‍ സീസണിലെ അവസാന ഗ്രാന്‍സ്ലാമായ യുഎസ് ഓപ്പണിന്റെ ഗ്ലാമര്‍ ഇത്തവണ കുറയും.
















