ന്യൂദല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് ശക്തി പകരാൻ അത്യാധുനിക മദ്ധ്യദൂര (എം.ആര്‍.എസ്.എ.എം) മിസൈല്‍ ലഭിക്കുന്നു. കരയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈല്‍ 2020ഓടെ സൈന്യത്തിന്റെ ഭാഗമാകും. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയും ഇസ്രയേല്‍ ഏയ്റോസ്പേസ് ഇന്‍ഡസ്ട്രീസും സംയുക്തമായാണ് മിസൈല്‍ വികസിപ്പിക്കുക.
മിസൈലിന്റെ രൂപകല്‍പനയ്‌ക്കായി 17,000 കോടി രൂപയാണ് ഡി.ആര്‍.ഡി.ഒ ചെലവിടുക. 40 യൂണിറ്റുകളിലായി 200 മിസൈലുകളാണ് ഇത്തരത്തില്‍ നിര്‍മിക്കുക. ഏത് കാലാവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുന്ന മിസൈലിന് 70 കിലോമീറ്റര്‍ ദൂരപരിധിയാണുള്ളത്.
ശത്രുക്കളുടെ ബാലിസ്റ്റിക് മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍, ഹെലികോപ്ടറുകള്‍, ആളില്ലാ വിമാനങ്ങള്‍ (ഡ്രോണുകള്‍), നിരീക്ഷണ വിമാനങ്ങള്‍ തുടങ്ങിയവയൊക്കെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. വ്യോമസേനയ്‌ക്കും നേവിക്കുമായിക്കും മിസൈലുകള്‍ ആദ്യം കൈമാറുക.
















