ന്യൂദല്‍ഹി: മാനഭംഗക്കേസില്‍ കുറ്റക്കാരനായ ദേരാ സച്ച സൗദ ആള്‍ദൈവം ഗുര്‍മിത് റാം റഹീം സിംഗിന്റെ അനുയായികള്‍ ഹരിയാനയിലും പഞ്ചാബിലും അഴിഞ്ഞാടിയതിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
നിയമം കൈയിലെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് മോദി പറഞ്ഞു. മതത്തിന്റേയോ, രാഷ്‌ട്രീയത്തിന്റേയോ മറ്റു വിഷയങ്ങളുടേയോ പേരു പറഞ്ഞ് ആര് നിയമം കൈയിലെടുത്താലും ശക്തമായ നടപടി ഉണ്ടാവുമെന്നും മോദി മുന്നറിയിപ്പ് നല്‍കി.
















