കൊട്ടാരക്കര: ഗുനിയ വിര ബാധിച്ച യുവാവിനെ സര്‍ജറിയിലുടെ സുഖപ്പെടുത്തി ഡോ: എന്‍.എന്‍. മുരളി. കൈയില്‍ വേദനയും മുഴയുമായെത്തിയ രാജേഷി(20)നെയാണ് ഓപ്പറേഷനിലൂടെ സുഖപ്പെടുത്തിയത്. ഗുനിയവിരയെ പൂര്‍ണ്ണമായും പുറത്തെടുത്തു.
അപൂര്‍വ്വമായാണ് ഇത്തരം അസുഖം പിടിപെടുന്നത്. ലോകത്തില്‍ തന്നെ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തതില്‍ എട്ടാമത്തെ കേസാണിത്. വെള്ളത്തില്‍ നിന്നുമാണ് ഈ വിര ശരീരത്തില്‍ പ്രവേശിച്ച് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നത്.
പ്രധാന സന്ധികളില്‍ ബാധിക്കുന്ന അസുഖം വളരെ ഗൗരവമേറിയതാണ്. കെട്ടികിടക്കുന്ന വെള്ളത്തില്‍ കൂടി പകരുന്ന ഈ രോഗത്തിന് വലിയ ചികിത്സ ഇല്ലങ്കിലും പ്രതിരോധമായി തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുകയും കെട്ടികിടക്കുന്ന വെള്ളത്തിലെ അണുനശീകരണം നടത്തേണ്ടതുമാണന്ന് ഡോക്ടര്‍ പറഞ്ഞു.
















