കശ്മീര്‍: കശ്മീരിലെ രാജൗറി ജില്ലയിലെ സുന്ദര്‍ബാനിയില്‍ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന(ബിഎസ്‌എഫ്)യുടെ വെടിയേറ്റു മൂന്നു പാക് റേഞ്ചര്‍മാര്‍ (പാക് അതിര്‍ത്തി സേനാംഗങ്ങള്‍) കൊല്ലപ്പെട്ടു.പ്രകോപനമില്ലാതെ ഇന്ത്യൻ സൈന്യത്തിന് നേർക്ക് വെടിവച്ചതിനെ തുടർന്ന് ബിഎസ്എഫ് തിരിച്ച് വെടിയുതിർക്കുകയായിരുന്നു.
ഇന്ത്യന്‍പക്ഷത്ത് ആളപായമില്ല. അതിര്‍ത്തിയിലെ ബിഎസ്‌എഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനാണ് പാക് സേന വെടിയുതിര്‍ത്തത്.
















