ചെറുപുഴ: മലയോര മേഖലയിലെ പ്രധാന റോഡുകള്‍ തകര്‍ന്ന് കാല്‍നടയാത്ര പോലും ദുഷ്‌ക്കരമായ അവസ്ഥയ്‌ക്ക് പരിഹാരം കാണാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചു കൊണ്ട് എന്‍ഡിഎയുടെ നേതൃത്വത്തില്‍ 29 ന് ചെറുപുഴ ടൗണില്‍ പുറകോട്ട് നടന്നു കൊണ്ട് സമരം ചെയ്യുന്നു. നാടിന്റെ പുരോഗതിയെ പിന്നോട്ടടിക്കുന്ന നിലപാട് അടിയന്തിരമായി തിരുത്തണമെന്നും മലയോര മേഖലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നടക്കുന്ന സമരം ബിജെപി സംസ്ഥാന സമിതിയംഗം അഡ്വക്കറ്റ് എ.വി.കേശവന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വൈകുന്നേരം അഞ്ച് മണിക്ക് ചെറുപുഴയില്‍ പൊതുയോഗവും നടക്കും. സപ്തംബര്‍ ഏഴിന് പയ്യന്നൂരില്‍ നിന്നാരംഭിക്കുന്ന സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ചുവപ്പ് ജിഹാദി ഭികരതയ്‌ക്കെതിരായുള്ള ജനരക്ഷായാത്രയില്‍ പഞ്ചായത്തില്‍ നിന്നും അഞ്ഞൂറ് പേരെ പങ്കെടുപ്പിക്കാനും പാലങ്ങാടന്‍ മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സംസ്ഥാന സമിതിയംഗം എ.കെ.രാജഗോപാലന്‍, കെ.കെ.സുകുമാരന്‍ രാജു ചുണ്ട, കൊടക്കല്‍ ദാമോദരന്‍, പ്രസാദ് ചട്ടിവയല്‍ എന്നിവര്‍ സംസാരിച്ചു.
















