ശാന്തമ്പാറ: ബസില്‍ നിന്ന് കഞ്ചാവുമായി സ്ത്രീയടക്കം രണ്ട് പേര്‍ പിടിയില്‍. തേനി കോടാലിപ്പെട്ടി സ്വദേശിനി തങ്കമ്മ (75), കീഴെതെരുവ്‌കോടി സ്വദേശി മുരുകന്‍(70) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 350 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
തമിഴ്‌നാട് സര്‍ക്കാട് വണ്ടിയില്‍ എത്തിയ ഇരുവരെയും ഇന്നലെ വൈകുന്നേരം എസ്‌ഐ വിനോദ്കുമാര്‍ നടത്തിയ പരിശോധനയിലാണ് പിടികൂടുന്നത്. വലുപ്പം ഏറിയ തക്കാളിപ്പെട്ടിയില്‍ പാത്രത്തില്‍ ഒളുപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്ന് കോടതിയില്‍ ഹാജരാക്കും.
















