കണ്ണൂര്‍: മാട്ടൂല്‍ പഞ്ചായത്തിലെ മടക്കരയില്‍ മണല്‍ ഫില്‍ട്ടറിങ് നടത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിരോധസമിതി കലക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മടക്കര തെക്കെ മുനമ്പത്താണ് മാട്ടൂല്‍ പഞ്ചായത്ത് മണല്‍ ഫില്‍ട്ടറിങ് നടത്താന്‍ പദ്ധതിയിടുന്നത്. ഇത് ഗുരുതരമായ ജലമലിനീകരണത്തിന് കാരണമാകും. പ്രദേശത്തെ കുടിവെള്ളത്തെതന്നെ ഇത് പ്രതികൂലമായി ബാധിക്കും. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്‌കരന്‍ വെള്ളൂര്‍ ഉദാഘാടനം ചെയ്തു. ദേവദാസ് കാളാത്ത് അധ്യക്ഷത വഹിച്ചു. കെ.മുഹമ്മദ് സ്വാഗതവും വിജയ് ബിജു നന്ദിയും പറഞ്ഞു.
















