സ്വകാര്യ മെഡിക്കല്‍സ്റ്റോര്‍ നടത്തിപ്പുകാരും ഒരു വിഭാഗം ഡോക്ടര്‍മാരും ജന്‍ഔഷധി കേന്ദ്രങ്ങളെപ്പറ്റി കള്ള പ്രചരണം നടത്തുന്നതായി വ്യാപക ആക്ഷേപം.
ഡോക്ടര്‍മാര്‍ കുറിച്ചുനല്‍കുന്ന മരുന്നുകള്‍ അവര്‍ നിര്‍ദ്ദേശിക്കുന്ന മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നു മാത്രമേ വാങ്ങാന്‍ പാടുള്ളുവെന്നും, ജന്‍ഔഷധി കേന്ദ്രം പോലെയുള്ള സ്ഥാപനങ്ങളില്‍ നിന്നും മരുന്നു വാങ്ങി ഉപയോഗിച്ചാല്‍ രോഗം മാറില്ലെന്നും രോഗികളെ പറഞ്ഞു വിശ്വസിപ്പിക്കുന്നതായാണ് പരാതി ഉയരുന്നത്.
ഇത്തരത്തില്‍ നിരവധി പരാതികളാണ് ജന്‍ഔഷധി കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ക്ക് ലഭിക്കുന്നത്. സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്‌കരിച്ച് നടപ്പാക്കിയ ഈ പദ്ധതി ഇതിനകം ആയിരക്കണക്കിനാളുകള്‍ക്ക് പ്രയോജപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ജനോപകാരപ്രദമായ പദ്ധതിയെ തകര്‍ക്കാന്‍ സ്വകാര്യ മെഡിക്കല്‍ സ്റ്റോര്‍ നടത്തിപ്പുകാര്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയും പ്രവര്‍ത്തിച്ചുവരുന്നതായി ആരോപണമുണ്ട്. സ്വകാര്യ മരുന്നു കമ്പനികള്‍ മാസാമാസം നല്‍കി വരുന്ന ലക്ഷങ്ങളുടെ കമ്മീഷന്‍ നഷ്ടപ്പെടുമെന്ന ഭയമാണ് ഡോക്ടര്‍മാരുടെ കള്ളപ്രചരണത്തിന് പിന്നിലെന്നും ആക്ഷേപമുണ്ട്.
















