കൊട്ടാരക്കര: മഴ പെയ്താല്‍ മുട്ടോളം വെള്ളം. അതാണ് കൊട്ടാരക്കര ചന്തമുക്കിലെ അവസ്ഥ. റോഡിന്റെ വശങ്ങളിലുള്ള ഓടകള്‍ കവിഞ്ഞൊഴുകി വെള്ളം റോഡില്‍ ഉയരുന്നത് കാല്‍നടയാത്രക്കാര്‍ക്കും, കച്ചവടക്കാര്‍ക്കും, ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. നിരവധി പരാതികള്‍ നഗരസഭക്കും പിഡബ്ല്യുഡിക്കും കൈമാറിയെങ്കിലും പരസ്പരം പഴിചാരുന്നതല്ലാതെ നടപടികളില്ല. പല കടകളിലും വെള്ളം കയറുന്നതും നിത്യസംഭവമാണ്. അടിയന്തര പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















