കാഞ്ഞാര്‍: പരീക്ഷക്കാലത്ത് പോലും മുടക്കമില്ലാതെ വൈദ്യുതി വിതരണം നടത്തുവാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. ഇത് മൂലം ഓണ പരീക്ഷയ്‌ക്ക് തയ്യാറായി കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഏറെ കഷ്ടത്തിലായി.
കഴിഞ്ഞ ദിവസങ്ങളില്‍ മുട്ടം, കുടയത്തൂര്‍, കാഞ്ഞാര്‍, അറക്കുളം, മൂലമറ്റം മേഖലയിലെല്ലാം വെദ്യുതി മുടങ്ങി. വൈദ്യുതി വിതരണം പുന:സ്ഥാപിച്ചാല്‍ ഉടനെ തന്നെ വീണ്ടും വൈദ്യുതി മുടങ്ങുന്നു.
പഠനത്തിനായി വൈദ്യുതിയെ ആശ്രയിക്കുന്നവര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയാണ് നിരന്തരം വൈദ്യുതി മുടങ്ങുന്നത്. മഴയോ കാറ്റോ ഇല്ലാത്ത സമയത്തും അടിക്കടി വൈദ്യുതി മുടങ്ങുന്നു. വൈദ്യതി ഓഫീസിലേക്ക് വിളിച്ച് അന്വേഷിച്ചാല്‍ ഉടന്‍ വൈദ്യുതി വരും എന്ന മറുപടിയാണ് കിട്ടുന്നത്.
പരീക്ഷ കാലത്തുപോലും മുടക്കമില്ലാതെ വൈദ്യുതി വിതരണം നടത്തുന്നതില്‍ കുറ്റകരമായ അനാസ്ഥയാണ് അധികൃതര്‍ കാണിക്കുന്നത്.
















