Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കശുവണ്ടി ഫാക്ടറി പൂട്ടിച്ച് സിഐടിയു; തൊഴിലാളികള്‍ പെരുവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2017, 02:03 pm IST
in Kollam

കൊല്ലം: വിഎല്‍സിയുടെ കീഴില്‍ പാക്കിങ് സെന്ററായി പ്രവര്‍ത്തിക്കുന്ന കശുവണ്ടി ഫാക്ടറിയില്‍ സിഐടിയു ആക്രമണം. മാനേജരേയും ഉദ്യോഗസ്ഥരെയും മര്‍ദിക്കുകയും സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. ഇതിനുശേഷം ഫാക്ടറി ഗേറ്റ് സ്വന്തം താഴിച്ചുപൂട്ടിയ സിഐടിയു സംഘം താക്കോലുമായി സ്ഥലംവിട്ടു.

സിപിഎം നേതാവും തൃക്കോവില്‍വട്ടം ബ്ലോക്ക് പ്രസിഡന്റുമായ ജോര്‍ജ് മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു പരാക്രമം. ഇതോടെ 76 തൊഴിലാളികള്‍ ജോലിയില്ലാതെ പട്ടിണിയിലായി. മൂന്നു പുരുഷന്മാരും 73 സ്ത്രീകളുമടങ്ങുന്ന തൊഴിലാളികള്‍ യാതൊരുവിധ പാര്‍ട്ടിപ്രവര്‍ത്തനത്തിലും പങ്കാളിയല്ലെന്നാണ് വ്യക്തമാകുന്നത്.

ഡീസന്റ് ജങ്ഷനിലെ ഫാക്ടറി കഴിഞ്ഞ ശനിയാഴ്ച വരെ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. എല്ലാ തൊഴിലാളികള്‍ക്കും ജോലിയുണ്ടായിരുന്നു. തിങ്കളാഴ്ച പിക്കറ്റിങ് നടത്തണമെന്ന ആവശ്യവുമായി സിഐടിയു നേതാക്കള്‍ സമീപിച്ചു. എന്നാല്‍ തൊഴില്‍പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ ഫാക്ടറിയില്‍ സമരം ചെയ്യുന്നതിനോട് തൊഴിലാളികള്‍ വിയോജിച്ചു. അതേസമയം വിഎല്‍സി മാനേജ്‌മെന്റിനോടുള്ള സമ്മര്‍ദതന്ത്രമായി പാക്കിങ് സെന്റര്‍ അടച്ചുപൂട്ടിക്കുകയായിരുന്നു സിഐടിയു ലക്ഷ്യമിട്ടതെന്ന് തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ വിഎല്‍സി ഫാക്ടറികള്‍ മുഴുവനും തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പിണറായിസര്‍ക്കാരും മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മയും അന്തിമനിര്‍ദേശം നല്‍കിയിരുന്നു. പ്രാദേശികമായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് മാനേജ്‌മെന്റിനെ സമ്മര്‍ദ്ദത്തിലാക്കിയും കയ്യൂക്ക് കാട്ടിയും കശുവണ്ടിതൊഴിലാളികള്‍ക്ക് ഒപ്പമാണെന്ന് വരുത്തി തീര്‍ക്കാനുള്ള പ്രയത്‌നത്തിലാണ് മാസങ്ങളായി ഇടതുപക്ഷനേതാക്കള്‍.

ഇത്തരം നേതാക്കളുടെ തലതിരിഞ്ഞ നിലപാടിന്റെ ഫലമായി കൃത്യമായി ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കിവന്നിരുന്ന ഫാക്ടറിയാണ് ഒറ്റ സുപ്രഭാതംകൊണ്ട് ഡീസന്റ് മുക്കില്‍ അടച്ചുപൂട്ടിച്ചത്. ഇതോടെ തൊഴിലാളികളെ സിഐടിയു പെരുവഴിയിലാക്കിയിരിക്കുകയാണ്.

ഓണക്കാലത്ത് തങ്ങളെ പട്ടിണിയിലാക്കിയ സിഐടിയുവിനോടും സിപിഎമ്മിനോടും കടുത്ത അമര്‍ഷമാണ് തൊഴിലാളികള്‍ക്കിടയില്‍ പുകയുന്നത്. അടച്ചുപൂട്ടപ്പെട്ട പല ഫാക്ടറിയിലെയും തൊഴിലാളികള്‍ മറ്റ് ജോലികള്‍ക്കുപോയി ഓണംകൂടാനുള്ള ധനം സ്വരൂപിക്കുമ്പോള്‍ ഓണമടുത്തെത്തിയ സാഹചര്യത്തില്‍ തങ്ങളെ കടുത്ത പട്ടിണിയിലേക്കും മാനസികപ്രശ്‌നങ്ങളിലേക്കും തള്ളിവിടുകയാണ് സിഐടിയു നേതാക്കള്‍ ചെയ്തതെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. ഡിഎല്‍ഒയ്‌ക്കും പോലീസിനും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് തൊഴിലാളികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

Kerala

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

Kerala

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

Kerala

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.