കണ്ണൂര്‍: കണ്ണൂരിലെ ഏറ്റവും വലിയ ഫാര്‍മസിയായ ദയാ മെഡിക്കല്‍സ് കണ്ണൂര്‍ സ്റ്റേഡിയം ഷോപ്പിങ്ങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തനം തുടങ്ങി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. എന്‍.കെ.സൂരജ് അധ്യക്ഷത വഹിച്ചു. കെ.കെ.വിജയലക്ഷ്മി ഭദ്രദീപം തെളിയിച്ചു. ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ്, അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രസന്ന, എം.പ്രകാശന്‍ മാസ്റ്റര്‍, അഡ്വ.ടി.ഒ.മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















