pallikkalil veedinu mukalilekku veena plavu, ktr
കൊട്ടാരക്കര: വീടിനു മുകളിലേക്ക് മരം വീണ് മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. പള്ളിക്കല്‍ ചെമ്പന്‍പൊയ്‌കയില്‍ രഞ്ജിനിയുടെ വീടിനു മുകളിലേക്കാണ് പ്ലാവ് കടപുഴകി വീണത്. ഓടും ഷീറ്റും മേഞ്ഞ മേല്‍ക്കൂരയുടെ കുറെ ഭാഗം തകര്‍ന്നു. കഴിഞ്ഞ ദിവസം പകല്‍ ഒരുമണിയോടെ ആയിരുന്നു സംഭവം. രഞ്ജിനിയുടെ മക്കളും ഭര്‍തൃമാതാവ് ലീലയും വീട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.
















