Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഗണേശദര്‍ശനോത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2017, 10:54 pm IST
inErnakulam

കൊച്ചി: ഗണേശോത്സവ ട്രസ്റ്റ്, എറണാകുളം ശിവക്ഷേത്ര ക്ഷേമസമിതി, നഗരത്തിലെ വിവിധ ഹൈന്ദവസംഘടനകള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗണേശോത്സവത്തിന് തുടക്കമായി. എറണാകുളം ശിവക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഗണേശദര്‍ശനോത്സവത്തിന് തിരി തെളിച്ചതോടെയാണ് ഗണേശോത്സവത്തിന് തുടക്കം കുറിച്ചത്. ഇതോടനുബന്ധിച്ച് നടക്കുന്ന രാജ്യാന്തര നൃത്തോത്സവം ആര്‍എല്‍ വി രാധാമണി ഉദ്ഘാടനം ചെയ്തു.

ഹിന്ദു മതത്തിന്റെ മേന്മയും ലക്ഷ്യവും ഹൈന്ദവര്‍ക്ക് അറിയില്ലെന്നും സനാതന സംസ്‌കാരം ശരിയായി മനസിലാക്കാന്‍ ഹൈന്ദവ വിശ്വാസികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഒരുമയില്ലായ്‌മയാണ് ഹൈന്ദവര്‍ നേരിടുന്ന കടുത്ത വെല്ലുവിളി. മതനിരപേക്ഷ രാജ്യമായ ഇന്ത്യയില്‍ വിശ്വസിക്കുന്ന മതത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്നതിന് സംരക്ഷണം തരാനുള്ള ബാധ്യത ഭരണഘടനാ സ്ഥാപനങ്ങള്‍ക്കുണ്ടെന്നും പ്രയാര്‍ പറഞ്ഞു.

പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.എന്‍. ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. എസ്എന്‍ഡിപി കണയന്നൂര്‍ യൂണിയന്‍ പ്രസിഡന്റ് മഹാരാജ ശിവാനന്ദന്‍, കന്നഡ സംഘം പ്രസിഡന്റ് വിജയകുമാര്‍ തന്ത്രി, ആര്‍എസ്എസ് കൊച്ചി മഹാനഗര്‍ കാര്യവാഹക് എം.എല്‍. രമേശ്, കെ.പി. ശിവദാസ്, പി. രാജേന്ദ്രപ്രസാദ്, ടി.ആര്‍. ദേവന്‍, ടി. വിനയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

23ന് രാവിലെ 8.30 ന് ഗണേശവിഗ്രഹ പ്രതിഷ്ഠ നടക്കും. മുരുകന്‍കോവില്‍ മേല്‍ശാന്തി അമൃതകടേശന്‍ പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിക്കും. അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരി സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. സംഗീതജ്ഞന്‍ കെ.ജി. ജയന്‍ സംഗീതാര്‍ച്ചന നടത്തും. 25ന് വൈകിട്ട് 5 മണിയ്‌ക്ക് ശിവക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഗണേശോത്സവ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഗണേശഭക്ത പുരസ്‌ക്കാരവും ഗണേശനാട്യ പുരസ്‌ക്കാരവും വിതരണം ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മേയര്‍ സൗമിനി ജെയിന്‍ മുഖ്യാതിഥിയാകും. ജയലക്ഷ്മി സില്‍ക്സ് മാനേജിങ് ഡയറക്ടര്‍ എന്‍. നാരായണ കമ്മത്തിന് ഗണേശഭക്ത പുരസ്‌ക്കാരം മന്ത്രി സമ്മാനിക്കും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ. സുദര്‍ശന്‍ മുഖ്യ പ്രഭാഷണം നടത്തും.

26ന് വൈകിട്ട് 3.30ന് ശിവക്ഷേത്രത്തില്‍ നിന്ന് പുതുവൈപ്പ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്ര പുറപ്പെടും. പുതുവൈപ്പില്‍ നടക്കുന്ന സമാപന സമ്മേളനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ.വി. തോമസ് എംപി മുഖ്യാതിഥിയാകും. എസ്ശര്‍മ്മ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 6 മണിയോടെ മഹാനിമഞ്ജനം നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.