കൊച്ചി: ഡ്വാര്‍ഫ് ഒളിമ്പിക്‌സില്‍ ഇന്ത്യക്കായിമെഡലുകള്‍ കരസ്ഥമാക്കിയ ആകാശ് മാധവനും ജോബി മാത്യുവും നാട്ടില്‍ തിരിച്ചെത്തി. ജോബി മാത്യു രണ്ടു സ്വര്‍ണം ഉള്‍പ്പെടെ 6 മെഡലുകള്‍ കരസ്ഥമാക്കി.
ആകാശ് മാധവന്‍ ജാവലിന്‍ ത്രോയില്‍ വെങ്കലം നേടി . ഇന്ത്യയക്ക് ആകെ 37 മെഡലുകള്‍ ലഭിച്ചു. 15 സ്വര്‍ണം, 12 വെള്ളി, 10 വെങ്കലം എന്നിങ്ങനെയാണ് മെഡല്‍ നേട്ടം.18 പേരാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്തത് .എല്ലാവരും മെഡല്‍ നേടി. പവര്‍ ലിഫ്റ്റിങ്ങ്, ബാഡ്മിന്റണ്‍ ഡബിള്‍സ് എന്നിവയില്‍ സ്വര്‍ണം, ഷോര്‍ട്ട് പുട്ട് , ജാവലിന്‍, ഡിസ്‌കസ് ത്രോ എന്നിവക്ക് വെള്ളിയും, ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വെങ്കലവും ജോബി നേടി .
ആകാശ് മാധവന്‍ ജാവലിന്‍, ഡിസ്‌കസ്, ഷോട്പുട്ട് എന്നീ ത്രോ ഐറ്റങ്ങളിലും ബാഡ്മിന്റണ് സിംഗിള്‍സ്, ഡബിള്‍സ് എന്നിവയിലും ആണ് പങ്കെടുത്തത്. അതില്‍ ജാവലിന്‍ ത്രോയില്‍ വെങ്കലം നേട്ടം സ്വന്തമാക്കുകയും ചെയ്തു. ഷോട്ട്പുട് ത്രോയില്‍ 0.2 സെന്റീമീറ്റര്‍ വ്യത്യാസത്തില്‍ വെങ്കലം നഷ്ടപ്പെട്ടു. ആകാശിനും കൂട്ടര്‍ക്കും സെവാഗ് ,സച്ചിന്‍ എന്നിവര്‍ ട്വിറ്ററില്‍ ആശംസകള്‍ നേര്‍ന്നു. സൈന നെഹ്‌വാള്‍ ആകാശിനെയും ജോബി മാത്യുവിനേയും നേരിട്ട് കണ്ടു ആശംസകള്‍ നേര്‍ന്നു.
















