Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദൈവത്തിനെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2017, 09:10 pm IST
in Samskriti

ദൈവത്തിനെതിരെ യുദ്ധത്തിലേര്‍പ്പെടുന്നവരെ കുറിച്ച് ഈ പംക്തിയില്‍ നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്. ആ വിഷയത്തിലേക്ക് തിരിച്ചുപോവുകയാണ്. നമ്മള്‍ ഓരോരുത്തരിലും പലവഴിക്ക് ആ സംഘര്‍ഷം നടക്കുന്നുണ്ട്. കാമക്രോധലോഭമോഹാദി അഷ്ടരാഗങ്ങള്‍ ബോധത്തോടു നടത്തുന്ന മല്‍പിടുത്തമായിട്ടും നമുക്കതിനെ കാണാം. ഈ ‘രാഗങ്ങള്‍ ‘ ജീവിതത്തിനു ആവശ്യമായവയാണ്.

എന്തു പോലെ? ഭക്ഷണത്തില്‍ ഉപ്പെന്ന പോലെ. ചെറിയ അളവില്‍. വിധ്വംസകമല്ലാത്ത രീതിയില്‍. അഷ്ടരാഗങ്ങളെ അഷ്ടൈശ്വര്യങ്ങളായി പരിണമിപ്പിക്കണമെന്ന് എന്റെ ഗുരു ( ശ്രീ കരുണാകര ഗുരു ) പലപ്പോഴും പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്.

ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കാമത്തെ കുറിച്ചു ചിന്തിക്കാം. പൊതുവേ കാമം എന്ന വാക്ക് സ്ത്രീപുരുഷന്മാര്‍ക്ക് പരസ്പരം തോന്നുന്ന ആകര്‍ഷണത്തെ സൂചിപ്പിക്കുന്നതായിട്ടാണു നാം എടുക്കാറുള്ളത്. എന്നാല്‍ ഇത് നമുക്ക് ഏതിനോടും ഉള്ള താല്‍പര്യത്തിന്റെ അടിസ്ഥാനപരമായ ഘടകമാണ്. മുറ്റത്തുകിടക്കുന്ന കരിയില എടുത്തുമാറ്റുന്നതിനു പോലും അതു വേണം. ഒരു കാര്യത്തില്‍ താല്‍പര്യം ജനിപ്പിക്കുന്ന ഒരു ആകര്‍ഷണശക്തിയാണത്. നല്ല ഭക്ഷണം രുചിച്ചു കഴിക്കണം. എന്നാല്‍ ഭക്ഷണത്തിനെക്കുറിച്ച് അമിതമായ ചിന്ത നല്ലതുമല്ല. ഭാരതീയ ചിന്ത നാലു പുരുഷാര്‍ത്ഥങ്ങളെക്കുറിച്ചു പറയുന്നതില്‍ മൂന്നാമതു വരുന്ന കാമവുമുണ്ട്. ഭൗതികമായ ഇച്ഛകളുടെ പൂര്‍ത്തീകരണമാണു സൂചിപ്പിക്കപ്പെടുന്നത്. പക്ഷെ, ധര്‍മ്മം മുതലായ മറ്റു മൂന്നു ഘടകങ്ങളുടെയും ഒപ്പം ചേര്‍ന്നാണു കാമം നില്‍ക്കുന്നത്. സാമാന്യധര്‍മ്മം അനുസരിച്ച്, അതായത് ആരെയും പറ്റിക്കാതെ അധ്വാനിച്ചു നേടുന്ന സമ്പത്തുകൊണ്ട് ധര്‍മ്മനിഷ്ഠമായ രീതിയില്‍ ഭൗതികസുഖങ്ങള്‍ ആസ്വദിക്കുക എന്ന്. കാരണം അങ്ങനെയൊരു ജീവിതം മോക്ഷത്തിലേക്കുള്ള യാത്ര സുഗമമാക്കുന്നു.

കാമത്തിന്റെ ആധിക്യം അഥവാ അമിതമായ താല്‍പര്യം, അത് ഏതിനോടായാലും എന്തിനോടായാലും നമ്മെ ദൈവത്തിന്റെ വഴിയില്‍ നിന്ന് അകറ്റും. നമ്മെ അങ്ങനെ അകറ്റാന്‍ തക്കം പാര്‍ത്തുനില്‍ക്കുന്ന സൂക്ഷ്മശക്തികളുമുണ്ട്. പ്രത്യേകിച്ച് സ്ത്രീക്ക് പുരുഷനോടും മറിച്ചും തോന്നുന്ന കാമം സൂക്ഷ്മശക്തികള്‍ ചൂഷണം ചെയ്യാന്‍ ഉപയോഗിക്കുന്ന മാധ്യമമാണ്.

ഇതിനെപ്പറ്റി ആദ്യമായി സൂചന കിട്ടുന്നത് കോളെജില്‍ പഠിക്കാനിടയായ ക്രിസ്റ്റബെല്‍ എന്ന ഒരു കവിതയില്‍ നിന്നായിരുന്നു. ഭൂത പ്രേതാദികള്‍ മനുഷ്യരുമായി അടുക്കുകയും അവരെ കുഴപ്പത്തിലാക്കുകയും ചെയ്യും എന്ന് ധ്വനിപ്പിക്കുന്നതാണു പ്രസിദ്ധ കാല്‍പനികകവിയായ കോളറിജിന്റെ (പത്തൊമ്പതാം നൂറ്റാണ്ട് ) ഈ കവിത. ആ ക്ലാസില്‍ വെച്ചാണു ‘ഇന്‍ ക്യുബസ് ‘incubus) എന്നും ‘സക്യുബസ് ‘ ആരാധനയോടെ…. ) എന്നും രണ്ടു വാക്കുകള്‍ കേള്‍ക്കുന്നത്. യഥാക്രമം നമ്മുടെ ഗന്ധര്‍വനും യക്ഷിയും. ആദ്യത്തേത് പുരുഷനും രണ്ടാമത്തേത് സ്ത്രീയുമാണ്.

പിന്നീട് കുറെക്കൂടി വ്യക്തമായ രീതിയില്‍ ഈ വിഷയം മനസ്സിലാക്കുന്നത് പ്രസിദ്ധ മനശ്ശാസ്ത്രവിശകലനവിദഗ്ധനായ സുധീര്‍ കക്കറിന്റെ ഒരു പുസ്തകത്തിലെ ( Shamans, Mystics and Doctors) ഒരു ‘ കേസ് സ്റ്റഡി ‘ വായിച്ചപ്പോഴാണു. രോഗികള്‍ കാണാന്‍ വരാതെ കഷ്ടത്തിലായിരുന്ന ഒരു വൈദ്യന്റെ ചെവിയില്‍ ഒരു ശബ്ദം കേള്‍ക്കുകയാണ് : ഞാന്‍ ആളെ വരുത്താം പകരം എന്റെ ഇഷ്ടങ്ങള്‍ നീ സാധിച്ചുതരണം. നിരാശാഭരിതനായ ആ ചെറുപ്പക്കാരനു പ്രതീക്ഷ കൈവന്നതുപോലെ തോന്നി പരീക്ഷണത്തിനു തയാറായി. ആളുകള്‍ വരാന്‍ തുടങ്ങി. വേണ്ട സന്ദര്‍ഭങ്ങളില്‍ വൈദ്യന്റെ ചെവിയില്‍ അയാള്‍ പഠിച്ചതിനേക്കാള്‍ കൃത്യമായ മരുന്നുകള്‍ ആ കര്‍ണ്ണയക്ഷി പറഞ്ഞുകൊടുക്കും. അയാള്‍ പ്രസിദ്ധനായി. സമ്പന്നനുമായി. യക്ഷിക്ക് തോന്നുന്ന രാത്രികളില്‍ വൈകൃതങ്ങളുമായി യക്ഷി അയാളെ സമീപിക്കും എന്നു മാത്രം. വെറുപ്പാണെങ്കിലും അയാള്‍ക്ക് അതില്‍ നിന്ന് രക്ഷയില്ല. കക്കര്‍ അയാളെ കാണുന്ന കാലത്ത് അയാള്‍ ഏറെ ക്ഷീണിതനും അസന്തുഷ്ടനും ആയിരുന്നു. വടക്കേ ഇന്ത്യയിലെ ഒരനുഭവമാണിത് എന്നാണോര്‍മ്മ.

ആശ്രമത്തില്‍ ഇത്തരത്തിലുള്ള വിഷമങ്ങളുമായി രക്ഷ തേടി ഗുരുവിനെ സമീപിച്ചവരുണ്ട് എന്നാണറിവ്. വളരെ സ്വകാര്യമായതു കൊണ്ട് വിശദാംശങ്ങള്‍ അറിയാറില്ലെങ്കിലും ചില അനുഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഗന്ധര്‍വന്‍ (incubus )കൂടിയ ഒരു വ്യക്തിയോട് ഗുരു സംസാരിക്കുന്ന സമയത്ത് എങ്ങനെയോ ഗുരുവിന്റെ മുറിയില്‍ നില്‍ക്കാന്‍ അവസരം കിട്ടിയത് ഓര്‍ക്കുന്നു. സുന്ദരിയായ ഒരു ചെറുപ്പക്കാരി. വിവാഹം കഴിഞ്ഞിട്ടുണ്ട്. ഭര്‍ത്താവ് കൂടെയുണ്ടായിരുന്നു. ദാമ്പത്യം ശരിയാവുന്നില്ല എന്നതാണു വിഷയം. ഗുരു പറയുന്നതു കേട്ടു: അത് ഏറെക്കാലമായി നിന്ന് രോഗമായിരിക്കുകയാണ്. ഗുരു മരുന്നും പ്രാര്‍ത്ഥനയും ഒക്കെ പറഞ്ഞുകൊടുത്തു. ഞാനും ആ ചെറുപ്പക്കാരിയും പരസ്പരം സംസാരിച്ചിട്ടുണ്ട്. അവര്‍ ഒരു കാര്യം പറഞ്ഞത് ഓര്‍ക്കുന്നു.

ഒരാള്‍ അവരെ എങ്ങോട്ടോ കൂട്ടിക്കൊണ്ടു പോവുന്ന അനുഭവമായിരുന്നു അവര്‍ക്ക്. ഭര്‍ത്താവിനോട് കൂടിയിരിക്കാന്‍ സമ്മതിക്കുകയില്ല. ഗുരു അവരെ ആ അനുഭവത്തില്‍ നിന്ന് രക്ഷിച്ചു, ദാമ്പത്യത്തകര്‍ച്ചയില്‍ നിന്നും. ഇത്തരം ദുരാത്മാക്കള്‍ വ്യക്തികളുടെ ഊര്‍ജ്ജം മോഷ്ടിക്കുന്നവരാണ്. അവരെ ശ്രദ്ധ തെറ്റിച്ച് ദൈവത്തിന്റെ വഴിയില്‍ നിന്ന് അകറ്റുന്ന പ്രബലശക്തികളാണ്.

സ്ഥൂലത്തിലുള്ള കഷ്ടപ്പാടുകളുടെ അത്രയോ, അതിലേറെയോ സൂക്ഷ്മവിഷയങ്ങളുമായി ആളുകള്‍ ഗുരുവിനെ സമീപിച്ചിരുന്നു. സ്ഥൂലവും സൂക്ഷ്മവും കാരണവും കാര്യവും അറിഞ്ഞ് പ്രശ്‌നങ്ങളെ പ്രായോഗികമായി ഗുരു പരിഹരിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.