തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം ഓണ്‍ലൈന്‍ സമ്പ്രദായത്തിലൂടെ ഈ വര്‍ഷം മുതല്‍ നടപ്പാക്കി ഉത്തരവായി. സ്ഥലംമാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതു മുതല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെയുള്ള എല്ലാ പ്രവൃത്തികളും ഓണ്‍ലൈന്‍ സമ്പ്രദായത്തിലൂടെയാണ് ചെയ്തുതീര്‍ക്കുന്നത്.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനത്തില്‍ വൈദ്യുതി ബോര്‍ഡിലെ ജീവനക്കാര്‍ വികസിപ്പിച്ചെടുത്ത എച്ച്ആര്‍ഐഎസ് സോഫ്റ്റ്‌വെയര്‍ മുഖേനയാണ് ഓണ്‍ലൈന്‍ സ്ഥലംമാറ്റ നടപടിക്രമങ്ങള്‍ പൂര്‍ത്തീകകരിച്ചിട്ടുള്ളത്. കെഎസ്ഇ ബോര്‍ഡിലെ ഉദ്യോഗസ്ഥ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും ചര്‍ച്ചചെയ്താണ് സ്ഥലംമാറ്റത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്.
ബോര്‍ഡിലെ 33,500 ജീവനക്കാരെ പ്രധാനപ്പെട്ട ഓഫീസുകളില്‍ കാര്യക്ഷമമായി വിന്യസിക്കുവാന്‍ ഇതുമൂലം സാധിക്കും. സുതാര്യമായ രീതിയിലാണ് ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടപ്പാക്കുക. കേരളത്തിലെ വടക്കന്‍ ജില്ലകളിലും മലയോരജില്ലകളായ ഇടുക്കി, വയനാട് എന്നിവിടങ്ങളിലും അനുഭവപ്പെട്ടിരുന്ന ജീവനക്കാരുടെ ക്ഷാമത്തിന് അറുതി വരുത്താന്‍ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സഹായകമാവും.
















