Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഗോരഖ്പൂരിന്റെ പേരില്‍ മുറവിളി കൂട്ടുന്നവര്‍ ‘ഞാറനീലി’കാണുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2017, 10:01 pm IST
in Vicharam

പെരിങ്ങമല പഞ്ചായത്തു ഭരണം സംബന്ധിച്ചു പുറത്തുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. ഇപ്പോള്‍ വെളിവാക്കപ്പെട്ട വസ്തുതകള്‍ ശരിയെങ്കില്‍ പെരിങ്ങമല പഞ്ചായത്തു ഭരണസമിതിക്ക് തുടരാന്‍ യാതൊരു ധാര്‍മ്മിക അവകാശവുമില്ല. പ്രസ്തുത ഭരണസമിതി പിരിച്ചുവിടാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് ഉത്തരവാദപ്പെട്ടവര്‍ പരിശോധിക്കേണ്ടതാണ്.

രണ്ടായിരത്തോളം ജനസംഖ്യയുള്ള ഒരു പ്രദേശമായ ‘ഞാറനീലി’യില്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കിടയില്‍ 192 ആത്മഹത്യകളുണ്ടായി എന്നത് ആരേയും ഞെട്ടിക്കുന്നതാണ്. ഒരുപക്ഷേ ആത്മഹത്യാനിരക്കില്‍ ഇത് ലോക റെക്കോര്‍ഡാകാനും സാധ്യതയുണ്ട്. ഒരുലക്ഷം ജനസംഖ്യയില്‍ ഒരു വര്‍ഷം എത്ര പേര്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് നോക്കിയാണ് ആത്മഹത്യാനിരക്ക് നിശ്ചയിക്കുന്നത്. നമ്മുടെ ദേശീയ ആത്മഹത്യാനിരക്ക് ഏകദേശം പത്ത്. ആത്മഹത്യകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിലെ നിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ്. ഏകദേശം 25. ഒരുലക്ഷം ജനസംഖ്യയുള്ള പ്രദേശത്ത് അഞ്ചുവര്‍ഷംകൊണ്ട് ആത്മഹത്യ ചെയ്യുന്നവര്‍ ദേശീയതലത്തില്‍ 50 ഉം സംസ്ഥാനതലത്തില്‍ 125 ഉം ആകാം. വെറും രണ്ടായിരം ജനസംഖ്യയുള്ള ‘ഞാറനീലി’യില്‍ അഞ്ചുവര്‍ഷത്തിനിടെ 192 ആത്മഹത്യ നടന്നുവെങ്കില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്കുള്ള സ്ഥലം കേരളത്തിലാണെന്ന റിക്കാര്‍ഡുകൂടി ദൈവത്തിന്റെ സ്വന്തം നാടിനു സ്വന്തം.

ഈ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടെന്ന വാര്‍ത്ത ആശ്വാസം നല്‍കുന്നു. ഇന്നത്തെ നിലയില്‍ ജീവിച്ചിരിക്കുക എന്നത് മരണത്തേക്കാള്‍ ദുരിതമയമാണെന്നതിനാലാണ് വ്യക്തി ആത്മഹത്യയില്‍ അഭയം തേടുന്നത്. സഹായിക്കാന്‍ ആരുമില്ലാത്തവന്റെ നിലവിളിയാണ് ആത്മഹത്യ. ഞാറനീലിയിലെ നിസ്സഹായരുടെ നിലവിളി കേള്‍ക്കാന്‍ പഞ്ചായത്തുമെമ്പര്‍മാരില്ല, ബ്ലോക്കു പഞ്ചായത്തു മെമ്പറില്ല, ജില്ലാ പഞ്ചായത്തംഗങ്ങളില്ല, എംഎല്‍എയില്ല, എംപിയില്ല; സര്‍ക്കാരുദ്യോഗസ്ഥരില്‍ അങ്കണവാടി പ്രവര്‍ത്തകരില്ല, ആശാവര്‍ക്കറില്ല എസ്ടി പ്രമോട്ടറുമില്ല. ഈ വിഭാഗത്തെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട, ഉത്തരവാദപ്പെട്ട, അതിനായി ശമ്പളവും അലവന്‍സുകളും കൈപ്പറ്റുന്ന നൂറുകണക്കിനുപേര്‍ ചുറ്റുമുണ്ടായിട്ടും പാവങ്ങളില്‍ പാവങ്ങളായ ഈ നിഷ്‌ക്കളങ്കര്‍ ഒന്നൊന്നായി സ്വയം ജീവനൊടുക്കുന്നു!

മുഖ്യമന്ത്രിതന്നെ മിന്നല്‍ വേഗത്തില്‍ നേരിട്ടിടപെട്ട് പരിഹാരം കാണേണ്ട ഒരു പ്രശ്‌നമാണിത്. വൈകിയാല്‍ ഒരുപക്ഷേ ‘വംശനാശം’ തന്നെയാവും ഫലം. സര്‍ക്കാര്‍ തലത്തില്‍ മാത്രമല്ല, സന്നദ്ധ സംഘടനാതലത്തിലും ‘ഞാറനീലി’ അടിയന്തര ഇടപെടലിനായി കേഴുന്നു. ആത്മഹത്യാ പ്രതിരോധരംഗത്തു പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ ‘മൈത്രി’ പോലുള്ള സംഘടനകള്‍ നേരിട്ടോ, തിരുവനന്തപുരത്തെ സമാനസ്വഭാവമുള്ള എന്‍ജിഒകളുമായി സഹകരിച്ചോ സത്വരമായി ഞാറനീലിയില്‍ അവരുടെ സേവനം എത്തിക്കേണ്ടതും ആവശ്യമാണ്. ആദിവാസികള്‍ അധികമായുള്ള വയനാട്, പാലക്കാട് (അട്ടപ്പാടി)ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ അവര്‍ക്കിടയിലെ ആത്മഹത്യാ പ്രവണത സംബന്ധിച്ച ഒരു പഠനവും സമാന്തരമായി നടത്തേണ്ടതുണ്ട്.

കെ. വി. സുഗതന്‍,ആലപ്പുഴ

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

World

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

India

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

World

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

Kerala

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

പുതിയ വാര്‍ത്തകള്‍

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.