തൃശൂര്‍: പിണറായി സര്‍ക്കാരും സിപിഎം നേതൃത്വവും നടത്തുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ ബിജെപി അതിശക്തമായ പ്രചരണത്തിനൊരുങ്ങുന്നു. സെപ്തംബര്‍ 7മുതല്‍ 23വരെ യുള്ള പ്രചാരണയാത്ര സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കും.
സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയവും ഇടതുസര്‍ക്കാരിന്റെ ഫാസിസ്റ്റ് പ്രവര്‍ത്തന ശൈലിയും തുറന്നുകാണിക്കുന്നതിനാകും യാത്രയെന്ന് യാത്രാ കോഓര്‍ഡിനേറ്റര്‍ വി.മുരളീധരന്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദേശീയ അധ്യക്ഷന്‍ അമിത്ഷാ, ബിജെപി കേന്ദ്ര നേതാക്കള്‍, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ യാത്രയില്‍ അണിനിരക്കും.സിപിഎം അക്രമത്തെത്തുടര്‍ന്ന് അഭയാര്‍ത്ഥി ക്യാമ്പ് തുറക്കേണ്ടിവന്ന പയ്യന്നൂരില്‍ നിന്നാകും യാത്ര തുടങ്ങുക. 23ന് തിരുവനന്തപുരത്ത് സമാപിക്കും.
ബിജെപി സംസ്ഥാന നേതൃയോഗം ഇന്നലെ തൃശൂരില്‍ ചേര്‍ന്ന് യാത്രയുടെ വിശദമായ രൂപരേഖ തയ്യാറാക്കി. എം.ടി. രമേശ്, കെ. സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍ എന്നിവരാണ് ജോയിന്റ് കോഓര്‍ഡിനേറ്റര്‍മാര്‍. പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍ എന്നിവര്‍ സ്റ്റിയറിങ്ങ് കമ്മിറ്റി അംഗങ്ങളും.
















