കരുനാഗപ്പള്ളി: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ വിവിധ ആശുപത്രികളിലേക്ക് ആക്‌സിഡന്റല്‍ ട്രോമാകെയര്‍ യൂണിറ്റുകള്‍ക്കായി അനുവദിച്ച തുകയുടെ വിനിയോഗത്തെപ്പറ്റി ഉന്നതതല അന്വേഷണം നടത്തണമെന്ന് ബിജെപി ഡോക്ടേഴ്‌സ് സെല്‍ സംസ്ഥാന കണ്‍വീനര്‍ ഡോ.ബിജു ആവശ്യപ്പെട്ടു.
രാജ്യത്ത് നാഷണല്‍ ഹൈവേയുടെ സമീപമുള്ള 118 ഹോസ്പിറ്റലുകളാണ് ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്തിട്ടുള്ളത്. ഗവ.മെഡിക്കല്‍ കോളേജ് ആലപ്പുഴ, ജനറല്‍ ആശുപത്രി എറണാകുളം, ജില്ലാ ആശുപത്രി കണ്ണൂര്‍, ജില്ലാ ആശുപത്രി പാലക്കാട് എന്നീ നാല് ഹോസ്പിറ്റലുകളിലാണ് ‘ട്രോമാ കെയര്‍ സ്ഥാപിക്കുന്നതിനായി തിരഞ്ഞെടുത്തത്. അതില്‍ പാലക്കാട്ട് ജില്ലാ ആശുപത്രിയിലെ യൂണിറ്റുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് പുറത്ത് വന്നത്.
ബാക്കിയുള്ള മൂന്നു യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളെപറ്റിയും അന്വേഷിക്കണം.
പദ്ധതിയുടെ മുഴുവന്‍ തുകയും കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്. ഇത്തരം ജനക്ഷേമ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പില്‍ വരാതിരിക്കാന്‍ ചില ലോബികള്‍ പ്രവര്‍ത്തിക്കുന്നതായും ഡോ.ബിജു പറഞ്ഞു.
















