മറയൂര്‍: തേങ്ങയിടുവാന്‍ തെങ്ങില്‍ കയറിയയുവതിവീണ് ഗുരുതര പരിക്കേറ്റു. കാന്തല്ലൂര്‍ മിഷന്‍ വയല്‍ സ്വദേശി പുഷ്പരാജിന്റെ മകള്‍അരുളാണ്ടി(18)ക്കാണ് പരിക്കേറ്റത്. തെങ്ങ് കയറ്റത്തില്‍ പ്രത്യേക പരിശീലനം യുവതിക്ക് ലഭിച്ചിട്ടുണ്ട്. ദിവസവും ഒരു തെങ്ങിന് 50 രൂപ നിരക്കില്‍ തെങ്ങുകള്‍ കയറി വരുമാനം നേടിയിരുന്നു. ഇന്നലെ രാവിലെ മൂന്ന് തെങ്ങുകളില്‍ കയറി തേങ്ങയിട്ട് തെങ്ങ് ഒരുക്കിയശേഷം നാലാമത്തെ തെങ്ങില്‍ കയറിയപ്പോഴാണ് താഴെ വീണത്.
തെങ്ങിന് മുകളില്‍ എത്തി തെങ്ങിന്റെ മടലില്‍ പിടിച്ചതും മടല്‍ അടര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു. മറയൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്കി ഉടുമലൈ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇടുപ്പിനും കാലിനുമാണ് പരിക്കേറ്റത്. മറയൂര്‍ മേഖലയില്‍ നടന്ന തെങ്ങ് പരിശീലനത്തില്‍ ഒന്നാം സ്ഥാനം നേടിയ ആളാണ് പരിക്കേറ്റ യുവതി.
















