മറയൂര്‍: കാന്തല്ലൂര്‍ പഞ്ചായത്തിലെ കീഴാന്തൂര്‍ ഗ്രാമത്തില്‍ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം എത്തി. വീടിന്റെ മുന്‍പിലുള്ള കുടിവെള്ള പൈപ്പ് തകര്‍ത്തു. കൃഷിനാശവും വരുത്തി. കീഴാന്തൂര്‍ സ്വദേശി ആര്‍.വിവേകാനന്ദന്റെ വീടിന്റെ മുന്‍പിലുള്ള പൈപ്പാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. വിവേകാനന്ദനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കാരയൂര്‍, കൊണ്ടക്കാട് മേഖലകളില്‍ നിന്നും കാട്ടാനകളെ വനം വകുപ്പ് തുരത്തിയെങ്കിലും വീണ്ടും അവയെല്ലാം വേട്ടക്കാരന്‍ കോവില്‍, കൊളുത്താമല, ആടിവയല്‍, കീഴാന്തൂര്‍ തുടങ്ങിയ പുതിയ മേഖലകളിലേക്ക് മടങ്ങിയെത്തി. വിവേകാനന്ദന്റെ നിരവധി കാപ്പിച്ചെടികള്‍ നശിപ്പിച്ചിട്ടാണ് കാട്ടാനക്കൂട്ടം മടങ്ങിയത്. മുന്‍പ്കൃഷിയിടത്തില്‍ മാത്രം എത്തിയിരുന്ന കാട്ടാനക്കൂട്ടം ഇപ്പോള്‍ ജനവാസ മേഖലയിലും എത്തിതുടങ്ങിയത് മൂലം ജനം ഭീതിയിലാണ്.
















