പെരിന്തല്‍മണ്ണ: ദുരൂഹസാഹചര്യത്തില്‍ കഴുത്തില്‍ വെടിയേറ്റ് എന്‍ജീനിയറിങ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മാനത്തമംഗലം സ്വദേശി മുസമ്മിലാണ് അറസ്റ്റിലായത്.
മാനത്തുമംഗലം കിഴിശ്ശേരി കുഞ്ഞിമുഹമ്മദിന്റെ മകന്‍ മാസിന്‍ കഴിഞ്ഞ ദിവസമാണ് ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റുമരിച്ചത്. വെടിയേറ്റ് രക്തത്തില്‍ കുളിച്ചനിലയില്‍ മാസിനെ ഞായറാഴ്ച വൈകിട്ട് അഞ്ചോടെ രണ്ടുപേര്‍ സ്കൂട്ടറില്‍ പെരിന്തല്‍മണ്ണ കിംസ് ആശുപത്രിയിലെത്തിച്ച് കടന്നുകളയുകയായിരുന്നു.
ആശുപത്രിയിലെത്തിയപ്പോഴേക്കും മാസിന്‍ മരിച്ചിരുന്നു. മാസിന്റെ കഴുത്തിന്റെ വശത്താണ് വെടിയേറ്റത്.സ്കൂട്ടറിന്റെ നടുവില്‍ മാസിനെ ഇരുത്തിച്ചാണ് രണ്ടുപേര്‍ ആശുപത്രിയിലെത്തിച്ചത്.
















