കുളമാവ്: നാഷനല്‍ പെര്‍മിറ്റ് ലോറി കാറില്‍ ഇടിച്ച് വീട്ടമ്മയ്ക്കു ഗുരുതരമായി പരിക്കേറ്റു. ചെറുതോണി കുഴിക്കാട്ടില്‍ ദീപ ആല്‍ബിനാണ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റത്. ഉടന്‍ ദീപയെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
പരിക്ക് ഗുരുതരമായതിനാല്‍ ഉടന്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഭര്‍ത്താവ് ആല്‍വിനും രണ്ട് കുട്ടികളുമായി ചെറുതോണിയില്‍ നിന്നു തൊടുപുഴയ്ക്ക് വരുന്നവഴി എതിര്‍ദിശയില്‍ വന്ന ലോറി കുളമാവിനു സമീപം വളവില്‍വച്ച് ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. ലോറി കുളമാവ് പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: