Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേന്ദ്ര പദ്ധതികള്‍ കടക്ക് പുറത്തോ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2017, 09:19 pm IST
in Vicharam

കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ റോഡ് നിര്‍മ്മാണ പദ്ധതി(പിഎംജിഎസ്‌വൈ)യില്‍ നിന്ന് കേരളം പുറത്തേക്ക് എന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. കേന്ദ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കേരളം കാണിക്കുന്ന ഗുരുതരമായ അനാസ്ഥയുടെ ഒരു ഉദാഹരണം കൂടിയാണിത്.

ഗ്രാമീണ റോഡ് നിര്‍മ്മാണ പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങളും പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടതോടെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനം ഇടംപിടിക്കാനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണ്. രണ്ടാംഘട്ടം പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമേ മൂന്നാം ഘട്ടത്തിലേക്കു പരിഗണിക്കൂ. പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെട്ട ഏജന്‍സിയുടെ കെടുകാര്യസ്ഥതയും കരാറുകാരുടെ ടെന്‍ഡര്‍ ബഹിഷ്‌ക്കരണവുമാണ് ഈ നിലയിലെത്തിച്ചത്. പിന്നാക്ക സംസ്ഥാനങ്ങളായ ബീഹാര്‍, ഒഡിഷ, മദ്ധ്യപ്രദേശ് എന്നിവ കൂടുതല്‍ റോഡ് നിര്‍മ്മിച്ച് മുന്നിലെത്തിയപ്പോഴാണ് കേരളം പദ്ധതിയില്‍നിന്നുതന്നെ പുറത്താകുന്നത്. കര്‍ണാടകം, ആന്ധ്ര എന്നിവിടങ്ങളില്‍ രണ്ടാം ഘട്ടം പൂര്‍ത്തിയായി. കര്‍ണാടകത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളേക്കാള്‍ കൂടുതല്‍ നിര്‍മ്മിച്ചത് പിഎംജിഎസ്‌വൈ പ്രകാരമുള്ള ഗ്രാമീണ റോഡുകളാണ്. കേരളത്തില്‍ തുടക്കംമുതല്‍ പദ്ധതി മന്ദഗതിയിലായിരുന്നു.

ഒന്നാം ഘട്ടത്തില്‍ 3,300 കിലോമീറ്റര്‍ റോഡാണ് അനുവദിച്ചത്. എന്നാല്‍, സമയബന്ധിതമായി പൂര്‍ത്തിയാക്കിയത് 2,600 കിലോമീറ്റര്‍. ബാക്കി 700 കിലോമീറ്റര്‍ നിര്‍മ്മാണം തടസപ്പെട്ടു, അല്ലെങ്കില്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. രണ്ടാംഘട്ടത്തില്‍ 570 കിലോമീറ്റര്‍ മാത്രമാണ് അനുവദിച്ചത്. ഇതില്‍ 320 കിലോമീറ്റര്‍ റോഡിന് നിര്‍മ്മാണ അനുമതിയായി. ടെന്‍ഡര്‍ നടപടി തുടരുന്നു. നിര്‍മ്മിച്ചത് 95 കിലോമീറ്റര്‍ റോഡുമാത്രം. നിരക്കുകൂട്ടി നല്‍കാന്‍ തയാറാകാത്തതിനാല്‍ കരാറുകാര്‍ പിഎംജിഎസ്‌വൈയുടെ ടെന്‍ഡറുകള്‍ ബഹിഷ്‌ക്കരിച്ചതും നോഡല്‍ ഏജന്‍സിയുടെ മെല്ലെപ്പോക്കും പദ്ധതിയെ പിന്നോട്ടടിച്ചു. ഇതുമൂലം കേന്ദ്രം അനുവദിച്ച കോടിക്കണക്കിനു രൂപ ചെലവഴിച്ചിട്ടില്ല. ഇതിന്റെ കണക്കുകള്‍ യഥാസമയം നല്‍കാത്തതും തിരിച്ചടിയായി. കേന്ദ്രം അനുവദിച്ച തുക ചെലവഴിക്കാന്‍ കഴിയാത്ത കഴിവുകേട് മറയ്‌ക്കാന്‍ തുക വിനിയോഗിക്കാന്‍ മാനദണ്ഡങ്ങളില്‍ മാറ്റം വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്.

കേന്ദ അവഗണന എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും അവസരം നല്‍കാന്‍ കഴിയാത്ത തരത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ വികസന കാര്യങ്ങളില്‍ കേരളത്തെ സഹായിക്കുന്നത്. വികസന പദ്ധതികള്‍ക്ക പണം പ്രശ്‌നമാകില്ലന്ന് പ്രഥമ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നല്‍കിയ ഉറപ്പില്‍ മാറ്റമുണ്ടായി എന്നാരും പറയില്ല. 34000കോടി രൂപയാണ് സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കേന്ദ്രം നല്‍കിയത്. 200ല്‍ പരം സേവന പദ്ധതികളും നടപ്പിലാക്കി. സമൂഹത്തിന്റെ എല്ലാ തുറകളിലും വികസനനേട്ടമെത്തിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെ തുരങ്കം വയ്‌ക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്ര പദ്ധതികളെ സംസ്ഥാനത്തിന്റെ പദ്ധതികളാക്കി മാറ്റാന്‍ ശ്രമിച്ച് പദ്ധതികള്‍ പേരുമാറ്റി സംസ്ഥാന സര്‍ക്കാരിന്റെതാക്കുകയാണ്. സാധാരണക്കാരായ യുവാക്കള്‍ക്ക് ഗുണം ചെയ്യുന്ന ‘മുദ്ര’ ബാങ്ക് പദ്ധതി വേണ്ടരീതിയില്‍ വിതരണം ചെയ്യാത്ത സംസ്ഥാനമാണ് കേരളം.

ഫുട്ട്‌വെയര്‍ രംഗത്ത് പഠനവും പരിശീലനവും ഗവേഷണവും ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫുട്ട്‌വെയര്‍ ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥലം നല്‍കാത്തതിനാല്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നത്. ഒപ്പം പ്രഖ്യാപിച്ച മറ്റു സംസ്ഥാനങ്ങളില്‍ നാലു കേന്ദ്രങ്ങളില്‍ കോഴ്‌സുകള്‍ ആരംഭിച്ചിട്ടും കേരളത്തിന് നല്‍കിയ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപനത്തില്‍ ഒതുങ്ങി. ഗുജറാത്ത്, മധ്യപ്രദേശ്, ബീഹാര്‍, ആന്ധ്ര, സംസ്ഥാനങ്ങളിലെ ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് ഇതിനകം പ്രവര്‍ത്തനക്ഷമമായത്. രാജ്യത്ത് ആകെ എട്ട് കേന്ദ്രങ്ങളിലാണ് ഇത്തരം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. ജലാശയങ്ങള്‍ സംരക്ഷിച്ച് ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുവാനുള്ള ‘കൃഷി സിഞ്ചായ് യോജന’ പോലുള്ള കേന്ദ്രപദ്ധതികള്‍ സംസ്ഥാനം അട്ടിമറിച്ചു. കൃഷിവകുപ്പ് നടപ്പാക്കേണ്ട മറ്റു ചില പദ്ധതികളും നടപ്പാക്കാതെയും കണക്കുകള്‍ സമര്‍പ്പിക്കാതെയും പദ്ധതിവിഹിതം നഷ്ടപ്പെടുത്തി. കേന്ദ്ര സില്‍ക്ക് ബോര്‍ഡും കൈത്തറി ബോര്‍ഡും ചേര്‍ന്ന് 113 കോടി രൂപ നല്‍കി നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചു. സംസ്ഥാനത്തിന്റെ അനാസ്ഥമൂലം സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം തൊഴിലവസരമാണ് നഷ്ടപ്പെടുന്നത്.

കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കിയാല്‍ അതിന്റെ ക്രഡിറ്റ് നരേന്ദ്ര മോദിക്കും രാഷ്‌ട്രീയ നേട്ടം ബിജെപി കിട്ടിയേക്കും എന്ന സങ്കുചിത കാഴ്ചപ്പാടാണ് കേന്ദ്ര പദ്ധതികളേ, കടക്ക് പുറത്ത് എന്നുപറയാന്‍ കേരളത്തെ പ്രേരിപ്പിക്കുന്നത്്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വികസനത്തിന്റെ പങ്ക് പറ്റുക എന്നത് ആരുടേയും ഔദാര്യമല്ല. ജനങ്ങളുടെ അവകാശമാണ്. അതിനവസരം നിഷേധിക്കുന്നവരോട് കടക്ക് പുറത്ത് എന്നുപറയാന്‍ കഴിയണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

World

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

India

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

World

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

Kerala

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

പുതിയ വാര്‍ത്തകള്‍

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.