ഏറ്റുമാനൂര്‍: സപ്ലൈകോ ഏറ്റെടുത്ത നെല്ലിന്റെ വില കൃത്യമായി് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ 17ന് നടക്കുന്ന കര്‍ഷകദിനാഘോഷ പരിപാടികള്‍ ബഹിഷ്‌കരിക്കുവാന്‍ തീരുമാനിച്ചു. കൊയ്‌ത്തുയന്ത്രത്തിനുള്ള വാടക കൊടുക്കാന്‍ പോലും ബുദ്ധിമുട്ടി കര്‍ഷകര്‍ കടക്കെണിയിലാണ്. . കടം വാങ്ങിയും സ്വര്‍ണ്ണം പണയം വെച്ചുമാണ് കൃഷി ഇറക്കിയത്. എന്നാല്‍ സംഭരിച്ച നെല്ലിന്റെ തീരെ തുശ്ചമായ തുക മാത്രമാണ് സപ്ലൈകോ കര്‍ഷകര്‍ക്ക് നല്‍കിയത്. ബാക്കി തുകയ്‌ക്കായി കര്‍ഷകര്‍ കയറിയിറങ്ങാത്ത വാതിലുകളില്ല. തങ്ങളെ സഹായിക്കുന്നതിനുള്ള നടപടികള്‍ നഗരസഭയുടെയോ കൃഷി ഭവന്‍ന്റയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് കര്‍ഷകരുടെ പരാതി. നെല്‍കൃഷിയ്‌ക്കുള്ള സബ്‌സിഡിയും ഇതുവരെ പൂര്‍ണ്ണമായി ലഭിച്ചിട്ടില്ല. നെല്‍കൃഷിക്കായി നിലമൊരുക്കുന്നതിനും വിത്ത് വാങ്ങുന്നതിനും വളം തുടങ്ങിയ അനുബന്ധ ആവശ്യങ്ങള്‍ക്കുമാണ് സബ്‌സിഡിയുള്ളത്. വിളവെടുപ്പിനു ശേഷമുള്ള ഉത്പാദനബോണസും ഇതുവരെ ലഭിച്ചിട്ടില്ല.സര്‍ക്കാര്‍ ഏറ്റെടുത്ത നെല്ലിന്റെ വിലയും അര്‍ഹതപ്പെട്ട മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെയിരിക്കുന്ന സാഹചര്യത്തില്‍ ഏറ്റുമാനൂരിലെ പാടശേഖരങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്ന് രൂപം നല്‍കിയ കര്‍ഷകസംരക്ഷണ സമിതി തുടര്‍സമരപരിപാടികള്‍ക്ക് രൂപം നല്‍കി. പി.ജി.ശശിധരന്‍, കട്ടച്ചിറ (കണ്‍വീനര്‍), മോന്‍സി പേരുമാലില്‍, പേരൂര്‍ (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
















