Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രസ്ഥാനം വിസ്മരിച്ച ശേഷാദ്രി അയ്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2017, 10:25 pm IST
inSamskriti

ശ്രീരാമകൃഷ്ണ-വിവേകാനന്ദ സാഹിത്യം മലയാളത്തില്‍ പരമാവധി പ്രചരിപ്പിച്ച വ്യക്തിയാണ് പി.ശേഷാദ്രി അയ്യര്‍. ജന്മദേശമായ ഹരിപ്പാട്ട്, കേരളത്തിലെ പ്രഥമ ശ്രീരാമകൃഷ്ണമഠം സ്ഥാപിതമാകുന്നതു മുതല്‍ ശ്രീരാമകൃഷ്ണപ്രസ്ഥാനവുമായി ഗാഢബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്.

ശ്രീരാമകൃഷ്ണമഠത്തിന്റെ പ്രഥമാദ്ധ്യക്ഷനായിരുന്ന ബ്രഹ്മാനന്ദ സ്വാമികളില്‍ നിന്നുമാണ് അദ്ദേഹം മന്ത്രോപദേശം സ്വീകരിച്ചത്. വിവേകാനന്ദസാഹിത്യത്തിന്റെ പല ഭാഗങ്ങളും മൂലഭാഷയായ ബംഗാളിയില്‍ നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഇദ്ദേഹമായിരുന്നു.

മഹാവ്യക്തികള്‍ പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയല്ലാതായി ത്തീരുന്ന കാലമാണിത്. അക്ഷരത്തെ ആദരിക്കാത്ത കച്ചവടക്കാര്‍ക്ക് പി.ശേഷാദ്രി അയ്യര്‍ അന്യനാകുന്നതില്‍ അത്ഭുതപ്പെടാനില്ല. അദ്ദേഹം ഓര്‍മ്മയായിട്ട് ഇന്ന് 48 വര്‍ഷങ്ങള്‍ തികയുന്നു.

തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂളിലെ അദ്ധ്യാപകന്‍, തിരുവിതാംകൂര്‍ സര്‍ക്കാരിലെ സബ്‌രജിസ്ട്രാര്‍, തിരുവിതാംകൂര്‍ സര്‍വകലാശാല പ്രസിദ്ധീകരണവകുപ്പിന്റെ അധ്യക്ഷന്‍, ശ്രീചിത്രാ ഹിന്ദുമതഗ്രന്ഥശാലാ ക്യൂറേറ്റര്‍ എന്നീ ഔദ്യോഗികകൃത്യങ്ങളെല്ലാം നിര്‍വഹിച്ച പണ്ഡിതനായിരുന്നു, പി.ശേഷാദ്രി അയ്യര്‍. ഭാരതീയ ഭാഷകള്‍ക്കുപുറമെ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഗ്രീക്ക്, ഹിബ്രു, അറബി തുടങ്ങിയ ഭാഷകളിലെ കൃതികള്‍ വിവര്‍ത്തനംചെയ്യത്തക്ക പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു.

തിരുവിതാംകൂര്‍ സര്‍വകലാശാലയിലെ പബ്ലിക്കേഷന്‍ മേധാവിയായിരിക്കുമ്പോള്‍ ശാസ്ത്രസാങ്കേതിക വിഷയങ്ങളില്‍ ഗ്ലോസ്സറികള്‍ അദ്ദേഹം നിര്‍മ്മിക്കുകയുണ്ടായി. ഭാരതീയ നാരി, ഭാസകഥാമഞ്ജരി, ആദര്‍ശപുരുഷന്‍ തുടങ്ങിയവ കൂടാതെ ഗ്രീക്കില്‍ നിന്നും അറിലീയസ്സിന്റെ ആത്മനിവേദനം, പ്ലൂട്ടാര്‍ക്കിന്റെ ജീവിതം, ഫ്രഞ്ചില്‍ നിന്നും മോണിയറിന്റെ ഉപന്യാസങ്ങള്‍, റഷ്യനില്‍ നിന്നും ടോള്‍സ്റ്റോയിയുടെ ചെറുകഥകള്‍, സംസ്‌കൃതത്തില്‍ നിന്ന് ഇംഗ്ലീഷിലേയ്‌ക്ക് സോംഗ്‌സ് ഡിവൈന്‍, ബംഗാളിയില്‍ നിന്നും കഥാമൃതം, ബ്രഹ്മാനന്ദീയം, ആചാര്യ ശങ്കരന്‍ തുടങ്ങിയവ മലയാളത്തിലേയ്‌ക്ക്, നാരദഭക്തിസൂത്രങ്ങള്‍ സംസ്‌കൃത്തില്‍ നിന്നും മലയാളത്തിലേയ്‌ക്ക്, ഗാന്ധിജിയുടെ അനാസക്തിയോഗം, ഗാന്ധിജിയുടെ വ്രതകഥ എന്നിവ ഗുജറാത്തിയില്‍ നിന്നും മലയാളത്തിലേയ്‌ക്ക്, വ്യാസരാമചരിതം കന്നടയില്‍ നിന്നും മലയാളത്തിലേക്ക്, വ്യാസന്റെ വിരുന്ന് തമിഴില്‍ നിന്നും ബംഗാളിയിലേക്ക്, സി.രാജഗോപാലാചാരി തമിഴില്‍ രചിച്ച ശ്രീരാമകൃഷ്‌ണോപനിഷത്ത് ബംഗാളിലേക്കും പി.ശേഷാദ്രി അയ്യര്‍ രചിച്ചിട്ടുണ്ട്. ധര്‍മ്മാനന്ദ കോസാംബിയുടെ ഭഗവാന്‍ ബുദ്ധന്‍, ടാഗോറിന്റെ പ്രബന്ധങ്ങള്‍, ഇതോ പരിഷ്‌കാരം, പെലോപ്പോണേഷ്യന്‍ യുദ്ധചരിത്രം, ഇന്ത്യയിലെ വൃക്ഷങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ അദ്ദേഹം ഗ്രന്ഥരചന നിര്‍വ്വഹിച്ചിട്ടുണ്ട്.

പി.ശേഷാദ്രി അയ്യര്‍ എഴുതിയ ശ്രീരാമകൃഷ്ണചരിതാമൃതം പന്തളം എന്‍.പരമേശ്വരന്‍ നമ്പ്യാതിരി ഭാഷാഗാന നാടകമായി രൂപാന്തരം ചെയ്തു. മറാഠിയില്‍ നിന്നും ജ്ഞാനേശ്വരിയുടെ വിവര്‍ത്തനവും സതാവല്‍ക്കറുടെ ഗീതാവ്യാഖ്യാന തര്‍ജമയും പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ശേഷാദ്രി അയ്യരുടെ അവസാനത്തെ ഗ്രന്ഥം ‘ശ്രീശങ്കരാചാര്യരായി’രുന്നു. തൃശൂര്‍ ശ്രീരാമകൃഷ്ണാശ്രമത്തില്‍ നിന്നുമാണ് ആ പുസ്തകം പ്രസിദ്ധീകരിച്ചത്. വിവിധ വിഭാഗങ്ങളിലായി പല ഭാഷകളിലായി ഇരുപത്തഞ്ചോളം ഗ്രന്ഥങ്ങളും അസംഖ്യം ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

1989 ആഗസ്റ്റ് 9 ന് അന്തരിച്ച പി.ശേഷാദ്രി അയ്യരുടെ 125-ാം ജന്മവാര്‍ഷികം കഴിഞ്ഞുപോയി. ശിഷ്യരെന്ന് അവകാശപ്പെടുന്നവര്‍ പോലും ആ ദിനം വിസ്മരിച്ചു. ഗുരുവിന്റെ അക്ഷരസ്വത്തുക്കള്‍ തന്റേതാക്കിയ ശിഷ്യന്മാരെ കാലം തിരിച്ചറിയുക തന്നെ ചെയ്യും. അതാണല്ലോ കാവ്യനീതി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.