മാന്നാര്‍: അലുമിനിയം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ശാപമോക്ഷത്തിനായി കേഴുന്നു. 1948ല്‍ തിരുവിതാംകൂറിന്റെ വൈദ്യുതീകരണത്തിനാണ് അലിന്‍ഡ് സ്ഥാപിച്ചത്. മാന്നാറില്‍ നാല്‍പ്പത്തിയഞ്ച് ഏക്കര്‍ സ്ഥലത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലും ഓഹരിപങ്കാളിത്തത്തിലും സര്‍ക്യൂട്ട് ബ്രേക്കര്‍, കണ്‍ട്രോള്‍ പാനല്‍, ഇന്ററൈ പ്ല്‌റ്റേഴ്‌സ് സ്വിച്ച് ഗിയര്‍ പ്ലാന്റ് എന്നിവ നിര്‍മ്മിച്ച് ഉത്പാദന രംഗത്ത് മികവുകാട്ടിയ അലിന്‍ഡ് ഇന്ന് നഷ്ടത്തിന്റെ പടുകുഴിയിലാണ്. ഇവിടെ ജോലിചെയ്തിരുന്ന ആയിരത്തോളം തൊഴിലാളികള്‍ക്ക് പണി നഷ്ട്‌പ്പെട്ട് പെരുവഴിയിലായി.
1984 ഓടെ നഷ്ടത്തിലായ കമ്പനിയെ പീഡിത വ്യവസായമായി പ്രഖ്യാപിക്കുകയും കമ്പനികളുടെ കേസുകള്‍ പരിഗണിക്കുന്ന കോടതി ബിഐഎഫ്ആര്‍ അലിന്‍ഡയെ 10 വര്‍ഷം കൊണ്ട് ലാഭത്തിലാക്കാന്‍ സോമാനി ഗ്രൂപ്പിനെഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ കമ്പനിയ്‌ക്ക് 141 കോടി ബാദ്ധ്യതയുണ്ടാക്കി ആസ്തിയും കൈക്കലാക്കി സോമാനി കടന്നു. എസ്ബിടിയാണ് കമ്പനിയുടെ ഇടപാട് നിയന്ത്രിച്ചത്. ബാദ്ധ്യതയായ 78 കോടി രൂപ പ്രമോട്ടറില്‍ നിന്നും ഈടാക്കാന്‍ നടപടി സ്വീകരിക്കാതെ എസ്ബിറ്റി 1984 ഏപ്രില്‍ മുതല്‍ കമ്പനിക്കുള്ള പ്രവര്‍ത്തന മൂലധനം നിര്‍ത്തി.
1996 ല്‍ സര്‍ക്കാര്‍ കെഎസ്‌ഐഡിസിയെ ഏജന്‍സിയാക്കി കമ്പനിയിക്ക് പുതുജീവന്‍ നല്‍കി. ഭൂമി വിലയിലുണ്ടായ വര്‍ദ്ധനയെത്തുടര്‍ന്ന് കമ്പനിയുടെ 152 ഏക്കറില്‍ കണ്ണുംനട്ട് ഒഴിഞ്ഞു പോയ പ്രമോട്ടര്‍ എഎഐഎഫ്ആര്‍ ഉത്തരവിലൂടെ തിരികെയെത്തി. എന്നാല്‍ സര്‍ക്കാറിന്റെ അലംഭാവം മൂലം കോടിക്കണക്കിന് രൂപ വിലയുള്ള ഭൂമി തുച്ഛവിലയ്‌ക്ക് കൈക്കലാക്കുകയായിരുന്നു.
















