Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണനുമായി മുഖാമുഖം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2017, 08:16 pm IST
in Samskriti

രത്‌നങ്ങളും മുത്തുമണികളും പതിച്ച പൊന്നിന്‍ കിരീടം ചൂടി, നവരത്‌ന പ്രഭയോലുന്ന മെയ്‌ക്കോപ്പിനുമേലെ പട്ടാംബരമണിഞ്ഞ്, അപ്‌സരസ്സുകളെന്നു തോന്നിക്കുന്ന ചേടിമാരുടെ വെണ്‍ചാമരക്കുളിരേറ്റ്, ചിത്രവര്‍ണാങ്കിതമായ സ്ഫടികസിംഹാസനത്തിലിരിക്കുന്ന ലങ്കേശന്‍ രാവണനെ കണ്ടനേരം വായുപുത്രനു തോന്നി: ഇവന്‍ ഇന്ദ്രനു സമമുണ്ടല്ലേ, സ്വഭാവമഹിമകൂടിയുണ്ടായിരുന്നു വെങ്കില്‍ ഇവന്‍ ഇന്ദ്രനെയും ജയിക്കുമായിരുന്നല്ലോ… ഹനുമാനെ കണ്ട രാവണനും ചിന്ത പൂണ്ടു. ഇവനാര് ? കൈലാസത്തില്‍ വെച്ച് നന്ദികേശ്വരനുമായി കൊമ്പുകോര്‍ത്തപ്പോള്‍, അവന്‍ പറയുകയുണ്ടായി.

വാനരമുഖമുള്ള ഒരുവന്‍ ലങ്കയുടെ നാശം കുറിക്കാന്‍ വരുമെന്ന്. ആ വാക്ക് ഫലിക്കാന്‍ പോവുകയാണോ? ഹേയ്! അതാവില്ല. രാവണന്‍ അധമചിന്തകളില്‍നിന്നു തലയൂരി. ഇവന്‍ ആരുമായിക്കൊള്ളട്ടെ. നമ്മുടെ ഉച്ഛൃംഖലതയെ ചോദ്യം ചെയ്യാന്‍ മുതിര്‍ന്നിരിക്കുന്നു. അതു വെച്ചുപൊറുപ്പിക്കാനാവില്ല. പ്രഹസ്തനോടു പറഞ്ഞു. ഇവനോടുചോദിക്കൂ. എവിടെ നിന്നാണിവന്‍ വരുന്നത്? എന്താവശ്യത്തിന് ഇവിടെ വന്നു. അശോകവനം തകര്‍ക്കാന്‍ കാരണമെന്ത്? രാക്ഷസരോട് യുദ്ധം ചെയ്തതെന്തിന്?

‘ ലങ്കേശന്റെ ആജ്ഞപാലിച്ചുകൊണ്ട് പ്രഹസ്തന്‍ ഹനുമാനോട് ചോദിച്ചതെന്താണെന്നു കിളിപ്പാട്ടില്‍ പറയുന്നില്ലേ, കുട്ടാ? വരുണിനെനോക്കി മുത്തശ്ശി പറഞ്ഞു. വരുണ്‍ ഉടനെ ചൊല്ലി-

പവനസുതനോടു വിനയനയസഹിതമാദരാല്‍

പപ്രച്ഛ നീയാരയച്ചുവന്നു കപേ

നൃപസദസി കഥയമമസത്യം മഹാമതേ

നിന്നെയയച്ചു വിടുന്നുണ്ടു നിര്‍ണ്ണയം

‘അതിനുമറുപടിയായി ഹനുമാന്‍ പറഞ്ഞു. മുത്തശ്ശന്‍ കഥയിലേയ്‌ക്കു കാല്‍വെച്ചു. ലങ്കേശനായ രാവണനെ കാണാന്‍ വന്നതാണു ഞാന്‍. അതിനൊരു നിമിത്തം കുറി്ക്കാന്‍ ഞാന്‍ പൂങ്കാവനം തകര്‍ത്തു. ആ സമയം എന്നോടുയുദ്ധം ചെയ്യാന്‍ രാക്ഷസന്മാര്‍വന്നു. എന്റെ രക്ഷയ്‌ക്കു വേണ്ടി ഞാനവരെ ചെറുത്തു. ഞാന്‍ പറയുന്നതു സത്യമാണ്. അസ്ത്രപാശങ്ങളാല്‍ എന്നെ ബന്ധിക്കാന്‍ ദേവന്മാര്‍ക്കോ അസുരന്മാര്‍ക്കോ സാധ്യമല്ല. ദേവദേവനായ ബ്രഹ്മാവ് അവ്വിധമൊരു വരം എനിക്കുതന്നിട്ടുണ്ട്.

ലങ്കാധിപനായ രാവണനെകാണാന്‍വേണ്ടി- ഈയൊരു മുഹൂര്‍ത്തത്തിനു വേണ്ടി അസ്ത്രബന്ധിതനായി ഞാന്‍ നടിക്കുക മാത്രമായിരുന്നു. ഞാന്‍ പറയുന്നത് വിശ്വസിക്കൂ. ഞാന്‍ അസ്ത്രബന്ധിതനല്ലാ. അതിനാല്‍ എന്നെ ബന്ധനത്തില്‍ നിന്നു വിമുക്തനാക്കുക എന്ന പ്രശ്‌നം ഉദിക്കുന്നേയില്ല. ശരബാധയേല്ക്കാത്ത എന്നെ അസ്ത്രബന്ധനെന്നു കരുതി, രാക്ഷസര്‍ ഇവിടെയ്‌ക്കു കൊണ്ടുവന്നിരിക്കുകയാണ്. അത്രയ്‌ക്കും വിഡ്ഡികളാണ്, ലങ്കേശാ, അങ്ങയുടെ സൈനികര്‍, ഇതു ഞാന്‍ പറയുന്നത് ആരേയും അവഹേളിക്കാനല്ല. ഒരു സത്യം പറഞ്ഞതാണ്. തികച്ചും അക്ഷോഭ്യനായി വായുപുത്രന്‍ തുടര്‍ന്നു. ഒരു സത്യം കൂടി പറഞ്ഞേക്കാം സൂര്യവംശത്തില്‍പ്പിറന്ന ദാശരഥിരാമന്റെ ഒരു കാര്യം നിര്‍വഹിക്കാനാണ് ഞാനിവിടെ വന്നിരിക്കുന്നത്. അതേ, ലങ്കേശാ. തേജസ്വിയായ ശ്രീരാമന്റെ ദൂതനാണുഞാന്‍, എന്റെ വാക്കുകള്‍ കേട്ടാലും!

ദൂതോളഹമിതി വിജ്ഞായ

രാഘവസ്യാമിതൗജസഃ

ശ്രുതയാ മേവ വചനം

മമ പഥ്യമിദം പ്രഭോ!

‘ രാവണന് ക്രോധം സഹിക്കാനായില്ല, അല്ലേ മുത്തശ്ശാ? ശരത്ത് ചോദിച്ചു.

‘പിന്നില്ലേ?’ മുത്തശ്ശന്‍ മെല്ലേചിരിച്ചു. പക്ഷേ, ഹനുമാന്‍ അതു സാരമാക്കിയില്ല. വിനയത്തോടെ പറഞ്ഞു. അങ്ങ് പ്രഭുവാണ്. ഞാന്‍ പറയുന്നതുകേള്‍ക്കാന്‍ മനസ്സുണ്ടാവണം, അതിനുള്ള ഔചിത്യം അങ്ങയ്‌ക്കുണ്ട് എന്നാണ് എന്റെ പ്രതീക്ഷ.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.