പേരാമ്പ്ര: ഓട്ടോറിക്ഷ യില്‍ സ്വകാര്യ വാഹനം ഇടിച്ച് കേടുപാടുകള്‍ പറ്റിയ കേസുമായി ബന്ധപ്പെട്ട് മധ്യസ്ഥതയില്‍ പ്രശ്നം തീര്‍ത്ത കേസില്‍, സംസാരിക്കാനെന്ന വ്യാജേന പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിളിച്ചുവരുത്തി സംഘപരിവാര്‍ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു.
ബിജെപി പഞ്ചായത്ത് സെക്രട്ടറി സി.കെ. ഷാജു, ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് പ്രസൂണ്‍, വിഎച്ച്പി പ്രഖണ്ഡ് ജോയിന്റ് സെക്രട്ടറി നിഖില്‍ പേരാമ്പ്ര എന്നിവരെയാണ് പോലീസ് കള്ളക്കേസില്‍ കുടുക്കിയത്. കോണ്‍ഗ്രസിന്റെയും സിപിഎമ്മി ന്റെയും നേതാക്കളടക്കം പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചയില്‍ ബിജെപി നേതാക്കളെ മാത്രം മധ്യസ്ഥത അട്ടിമറിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. മധ്യസ്ഥതയില്‍ അവസാനിച്ച പ്രശ്നത്തില്‍ പ്രതിയെ സ്റ്റേഷനിലെത്തിച്ച് പരാതി എഴുതി വാങ്ങി സംഘ പരിവാര്‍ നേതാക്കളെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് പേരാമ്പ്ര എസ്ഐ കള്ളക്കേസില്‍ കുടുക്കിയത് സിപിഎമ്മിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് ബിജെപി ആരോപിച്ചു.
പോലീസ് സിപിഎമ്മി ന്റെ ബി ടീമായി പ്രവര്‍ത്തിച്ച് രാഷ്ട്രീയ യജമാനന്മാരുടെ കൈയ്യടി നേടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ സുനോജന്‍ അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി എ. ബാലചന്ദ്രന്, വൈസ് പ്രസിഡണ്ട് കെ. വത്സരാജ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി. ബിജുകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: