Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

യോഗ്യന്‍, അനുയോജ്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2017, 09:54 pm IST
inVicharam

ഉപരാഷ്‌ട്രപതിയായി എം. വെങ്കയ്യനായിഡുവിനെ തെരഞ്ഞെടുക്കുകവഴി എംപിമാരുടെ വിവേകമാണ് ഒന്നുകൂടി തെളിഞ്ഞുവന്നത്. മികച്ച പാര്‍ലമെന്റേറിയന്‍ എന്ന് തെളിയിച്ച നേതാവാണ് വെങ്കയ്യ. 19 വര്‍ഷമായി രാജ്യസഭാംഗമാണ്.

കേന്ദ്രമന്ത്രി എന്ന നിലയില്‍ പാര്‍ലമെന്ററി കാര്യവകുപ്പുകൂടി കൈകാര്യം ചെയ്തതിനാല്‍ നടപടിക്രമങ്ങളെക്കുറിച്ച് അദ്ദേഹത്തിന് മറ്റാരെയും ആശ്രയിക്കേണ്ടതില്ല. രാജ്യസഭയുടെ അദ്ധ്യക്ഷന്‍ കൂടിയാണ് ഉപരാഷ്‌ട്രപതി. സഭാ നടപടികള്‍ നിയന്ത്രിക്കുന്നതിന് വെങ്കയ്യയുടെ പരിചയസമ്പത്ത് ഏറെ സഹായകമാകും.

എന്‍.ടി. രാമറാവു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് പഠിച്ചപണിയെല്ലാം പയറ്റിയപ്പോള്‍ തന്ത്രശാലിയായ വെങ്കയ്യയുടെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു. അന്ന് ബിജെപിയുടെ നിയമസഭാകക്ഷിനേതാവായിരുന്നു വെങ്കയ്യ. അദ്ദേഹത്തിന്റെ പ്രസംഗ ശൈലിയാണ് ഏവരേയും ആകര്‍ഷിക്കുക. പ്രശ്‌നങ്ങള്‍ നന്നായി പഠിക്കും.

സരസമായും പ്രതിയോഗികളെ പരിഹസിച്ചും ജനങ്ങളുടെ കൈയടി നേടാന്‍ അദ്ദേഹത്തിനറിയാം. ‘കര്‍ണാടക കേസരി’ എന്നറിയപ്പെട്ടിരുന്ന ജനസംഘം നേതാവായ ജഗന്നാഥറാവു ജോഷിയുടെ പ്രസംഗശൈലിയായിരുന്നു വെങ്കയ്യയ്‌ക്ക്.

ആന്ധ്ര-തെലുങ്കാന എന്നിവിടങ്ങളില്‍ ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് സ്വാധീനം നന്നായി ഉണ്ടായിരുന്നു. കമ്മ്യൂണിസത്തെ ആഴത്തിലറിയാന്‍ കഴിഞ്ഞതിനാല്‍ അവരുടെ കാപട്യങ്ങള്‍ തുറന്നുകാട്ടാന്‍ എളുപ്പമായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്ക് ഏറെ പ്രിയമാണുണ്ടാക്കിയത്. ശ്വാസംപോയാലും പ്രാസം തെറ്റാതെ പ്രസംഗിക്കുന്നയാള്‍ എന്ന വിശേഷണം വെങ്കയയ്‌ക്കാണ് നന്നായി ചേരുക.

അലസതയല്ല, ആക്ടീവിസമാണ് വെങ്കയ്യയുടെ മുഖമുദ്ര. ഏതു ഭാഷയാണെങ്കിലും അതൊരു തടസ്സമല്ലാത്ത വ്യക്തികൂടിയാണ് അദ്ദേഹം. ഹിന്ദിക്കും ഇംഗ്ലീഷിനും തെലുങ്കിനും പുറമേ ഒരളവുവരെ തമിഴും വെങ്കയ്യയ്‌ക്ക് വഴങ്ങും. കേരളത്തിന്റെ ഉള്‍പ്രദേശങ്ങള്‍ പോലും അദ്ദേഹത്തിന് പരിചിതവുമാണ്.

ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ ഇന്ന് കാണുന്ന സ്വീകാര്യത ഉണ്ടാക്കുന്നതില്‍ വെങ്കയ്യയുടെ ഈ ശൈലി ഏറെ സഹായകമായിട്ടുണ്ടെന്നതാണ് വസ്തുത. കര്‍ശനമായ പാര്‍ട്ടി ബോധം നിലനിര്‍ത്തുമ്പോള്‍ത്തന്നെ സൗമ്യമായ പെരുമാറ്റത്തിലൂടെ പാര്‍ട്ടി ഭേദമില്ലാതെ സൗഹൃദം സ്ഥാപിച്ച നേതാവുകൂടിയാണ് വെങ്കയ്യ.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള പട്ടികവിഭാകത്തില്‍പ്പെട്ട രാംനാഥ് കോവിന്ദ് രാഷ്‌ട്രപതിയായി. പ്രധാനമന്ത്രിയാകട്ടെ പശ്ചിമ ഗുജറാത്തില്‍ നിന്നുള്ള പിന്നാക്കവിഭാഗത്തില്‍പ്പെട്ട നരേന്ദ്രമോദി. മൂന്നാമത്തെ ഏറ്റവും വലിയ ഭരണഘടനാസ്ഥാനമായ ഉപരാഷ്‌ട്രപതിയായി ദക്ഷിണേന്ത്യക്കാരനായ വെങ്കയ്യ നായിഡുവുമായി. ഈ സ്ഥാനത്തിന് ഏറ്റവും യോഗ്യനും അനുയോജ്യനുമാണ് വെങ്കയ്യ എന്ന് നിസംശയം പറയാം.

ലോക്‌സഭയില്‍ എന്‍ഡിഎക്ക് നല്ല ഭൂരിപക്ഷമുണ്ട്. രാജ്യസഭയില്‍ അത്രയ്‌ക്ക് പോരാത്ത സാഹചര്യത്തില്‍ എല്ലാ കക്ഷികളിലേയും അംഗങ്ങളുമായി നല്ല പരിചയവും സൗഹൃദവുമുള്ള ആളുതന്നെയാവണം ഉപരാഷ്‌ട്രപതി.

ഹിന്ദിയും നന്നായി വശമുള്ള വെങ്കയ്യ സര്‍വ്വസമ്മതനായ രാജ്യസഭാദ്ധ്യക്ഷനാകുമെന്ന് ആശിക്കാം. നേരത്തെ ജനസംഘം നേതാവിയിരുന്ന ഭൈറോണ്‍സിംഗ് ഷെഖാവത്ത് ഈ സ്ഥാനത്ത് നന്നായി ശോഭിച്ച കാര്യം വിസ്മരിച്ചുകൂടാ.

ആന്ധ്രപ്രദേശിലെ ജനസംഘത്തിന്റെ യുവജന വിഭാഗം പ്രസിഡന്റായി ആരംഭിച്ച പ്രവര്‍ത്തനം പിന്നീട് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് പദവിയിലേക്ക് എത്തി. അതിനുശേഷം ബിജെപി ആന്ധ്രാപ്രദേശ് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലൂടെ ആരംഭിച്ച് പടിപടിയായുള്ള കയറ്റമാണ് നായിഡുവിന്റെത്. കര്‍ഷകരുടെ ഉന്നമനത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനമാണ് ആന്ധ്രപ്രദേശില്‍ അദ്ദേഹത്തിനു എംഎല്‍എ സ്ഥാനം നേടിക്കൊടുത്തത്. ബിജെപി നിയമസഭാകക്ഷി നേതാവായും, 1993ലും 2000ലും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. പിന്നീട് പ്രസിഡന്റുമായി.

അടല്‍ ബിഹാരി വാജ്‌പോയി മന്ത്രിസഭയില്‍ ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. ഈ സ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായി വെങ്കയ്യ തിരുവനന്തപുരത്ത് നിരവധി പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എന്നാല്‍ അന്ന് കൊല്ലം ജില്ലയിലെ കല്ലുവാതുക്കലില്‍ വിഷമദ്യദുരന്തമുണ്ടായി.

41 പേര്‍ മരണപ്പെട്ട സംഭവത്തോടനുബന്ധിച്ച് പാര്‍ട്ടി പരിപാടികള്‍ റദ്ദാക്കിയ മന്ത്രി നായിഡു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദുരന്തത്തില്‍പ്പെട്ടവരെ സന്ദര്‍ശിക്കുകയും വകുപ്പുമന്ത്രി ശിവദാസമേനോനുമായി ചര്‍ച്ചനടത്തുകയും ചെയ്തു. ദുരന്തനിവാരണത്തിന് കേന്ദ്ര പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ആമുഖം വേണ്ടാത്ത നേതാവെന്നാ ണ് ബിജെപിയുടെ ദക്ഷിണേന്ത്യന്‍ മുഖമായ വെങ്കയ്യയെ ഉപരാഷ്‌ട്രപതിസ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിനിടെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. നര്‍മവും ലാളിത്യവും ചേര്‍ന്ന ശൈലിയില്‍ മണിക്കൂറുകളോളം പ്രസംഗിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലാത്ത വ്യക്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

Kerala

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

Entertainment

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

Entertainment

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

India

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.