മുംബൈ: കടലിനടിയില്‍ ആറു കിലോമീറ്റര്‍ വരെ താഴേക്ക് യാത്ര ചെയ്യുന്ന തരം മുങ്ങിക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. കടല്ത്തട്ടിനെപ്പറ്റി ഗവേഷണം നടത്തുകയാണ് ലക്ഷ്യം. ആദ്യമായാണ് ഇത്തരമൊരു മുങ്ങിക്കപ്പല്‍ ഇന്ത്യ വികസിപ്പിക്കുന്നത്. ഇതിന് 500 കോടി രൂപ ചെലവു വരുമെന്നാണ് കണക്ക്.
ദേശീയ സമുദ്ര സാങ്കേതിക വിദ്യാ ഇന്‍സ്റ്റിറ്റ്യൂട്ട് വാഹനത്തിന്റെ രൂപകല്‍പ്പന ചെയ്തു കഴിഞ്ഞു. ഇത് നിര്‍മ്മിക്കാന്‍ അഞ്ചു വര്‍ഷം വേണ്ടിവരും. ഗവേഷകരുമായി കടലിന്റെ അടിയില്‍ ആറു കിലോമീറ്റര്‍ വരെ ഉള്ളിലേക്കിറങ്ങി സഞ്ചരിക്കും. ഇപ്പോള്‍ ഗവേഷകരുമായി കടലിന്റെ താഴെത്തട്ടില്‍ ഇറങ്ങാന്‍ കഴിയുന്ന മുങ്ങിക്കപ്പല്‍ ചൈനക്കും അമേരിക്കക്കും ഫ്രാന്‍സിനും റഷ്യക്കും ജപ്പാനും മാത്രമേയുള്ളു.
ഇത് നിര്‍മ്മിക്കാനുള്ള ശുപാര്‍ശ കേന്ദ്രത്തകന് നല്‍കിയതായി ദേശീയ സമുദ്ര സാങ്കേതിക വിദ്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സന്തോഷ് ഷേണായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: