ന്യൂദല്‍ഹി: കേരളത്തില്‍ അഖിലയെ മതംമാറ്റി ഹാദിയയാക്കിയ സംഭവത്തില്‍ ഭീകര സംഘടനകള്‍ക്കുള്ള ബന്ധം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം.
കേസിലെ ഹൈക്കോടതിയുടെ കണ്ടെത്തലുകള്‍ ഗൗരവമേറിയതെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹര്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. അഖിലയുമായുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. ഈ മാസം 16ന് കേസ് വീണ്ടും പരിഗണിക്കും.
എങ്ങനെയാണ് പെണ്‍കുട്ടിക്ക് മൂന്നു പേരുകള്‍ വന്നതെന്ന് ചോദിച്ച കോടതി ഷെഫിന് ക്രിമിനില്‍ പശ്ചാത്തലമുണ്ടോയെന്നും ആരാഞ്ഞു. ചോദ്യങ്ങള്‍ക്ക് പെണ്‍കുട്ടി കൃത്യമായ മറുപടി നല്‍കിയില്ലെന്നു നിരീക്ഷിച്ച കോടതി പെണ്‍കുട്ടിയുടെ വിവാഹം രക്ഷിതാക്കള്‍ അറിയാതെ തിടുക്കപ്പെട്ട് നടത്തിയത് എന്തിനാണെന്നും ചോദിച്ചു.
ഷെഫിന്‍ ജഹാന്റെ പശ്ചാത്തലം വിശദമാക്കാനും എന്‍ഐഎയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇയാളുടെ ഭീകര സംഘടനാ ബന്ധം തെളിയിക്കുന്ന രേഖകള്‍ ഒരാഴ്ചക്കുള്ളില്‍ ഹാജരാക്കാന്‍ അഖിലയുടെ പിതാവ് അശോകനോടും ആവശ്യപ്പെട്ടു. ഷെഫിന് ഐഎസ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് അശോകനുവേണ്ടി ഹാജരായ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ അഖിലയെ ഹാജരാക്കാമെന്നും അഭിഭാഷകര്‍ അറിയിച്ചു. ഹര്‍ജ്ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ മുഴുവന്‍ കക്ഷികള്‍ക്കും കോടതി നോട്ടീസ് അയച്ചു.
മതംമാറ്റത്തിന് വിധേയയായ വൈക്കം സ്വദേശി അഖിലയും ഷെഫീന്‍ ജഹാനും തമ്മിലുള്ള വിവാഹം ഹൈക്കോടതി മെയ് 24ന് റദ്ദാക്കിയിരുന്നു. ആസൂത്രിത മതപരിവര്‍ത്തനത്തിന് പിന്നിലെ മതതീവ്രവാദ ശക്തികളുടെ പങ്ക് അന്വേഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയയ്‌ക്കാനും വിധിച്ചിരുന്നു. ഇതിനെതിരെയാണ് ഷെഫീന്‍ സുപ്രീംകോടതിയില്‍ ഹര്‍ജ്ജി നല്‍കിയത്.
കോടതിയുടെ നിരീക്ഷണങ്ങൾ
.എങ്ങനെയാണ് പെണ്‍കുട്ടിക്ക്
മൂന്ന് പേരുകള്‍ (ഹാസിയ, ആദിയ, ഹാദിയ) വന്നത്?
.അഖിലയെ വിവാഹം ചെയ്ത
ഷെഫീന്‍ ജഹാന് ക്രിമിനല്‍
പശ്ചാത്തലമുണ്ടോ?
.ആവശ്യമെങ്കില്‍ മാത്രമേ പെണ്‍കുട്ടിയെ ഹാജരാക്കേണ്ടതുള്ളൂ. പെണ്‍കുട്ടിയെ ഹാജരാക്കിയില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴില്ല.
.ചോദ്യങ്ങള്‍ക്ക് ഉചിതമായ
മറുപടി പെണ്‍കുട്ടി നല്‍കിയില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍
പറയുന്നു.
.പെണ്‍കുട്ടി മതംമാറിയെങ്കിലും
രക്ഷിതാക്കള്‍ ജീവിച്ചിരിപ്പുണ്ട്.
അവരറിയാതെ എന്തിനാണ്
തിടുക്ക പ്പെട്ട് വിവാഹം നടത്തിയത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: