അമ്പലപ്പുഴ: കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്കുന്നില്ലെന്നില്ല. അമ്പലപ്പുഴ വടക്കുപഞ്ചായത്തിനെതിരെ വ്യാപാരി വ്യവസായികള്‍ രംഗത്ത്.
അമ്പലപ്പുഴവടക്കുപഞ്ചായത്ത് സെക്രട്ടറിയാണ് പഞ്ചായത്തിലെ 415ഓളം കച്ചവടക്കാര്‍ക്ക് പഞ്ചായത്ത് ലൈസന്‍സ് നല്‍കാതെ കച്ചവടക്കാരെ ദുരിതത്തിലാക്കിയതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ പറഞ്ഞു. ലൈസന്‍സ് നല്കാത്തതുമൂലം ജിഎസ്ടിക്ക് അപേക്ഷിക്കാന്‍ കഴിയുന്നില്ല. ഇതിനാല്‍ മൊത്തക്കച്ചവടക്കാരില്‍ നിന്നും സാധനങ്ങള്‍ എടുക്കാന്‍ ചെറുകിട കച്ചവടക്കാര്‍ക്ക് സാധിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു.
ലൈസന്‍സിനായി നിരവധി തവണ പഞ്ചായത്തില്‍ കയറിയിറങ്ങിയെങ്കിലും വീടകച്ചീട്ടാണ് സെക്രട്ടറി ആവശ്യപ്പെടുന്നത്. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ ലൈസന്‍സ് ഉള്ള കച്ചവടക്കാര്‍ക്ക് വാടക ചീട്ട് നിര്‍ബ്ബന്ധമില്ല എന്ന് ഹൈക്കോടതി വിധിയുണ്ട്.
കോടതി വിധിയെപ്പോലും ലംഘിച്ച് കച്ചവടക്കാരെ ഒറ്റപ്പെടുത്തുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോ ഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് അഷറഫ് പ്ലാമൂട്ടില്‍, ജന. സെക്രട്ടറി മംഗളാനന്ദന്‍, ഇബ്രാഹിംകുട്ടി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: