അമ്പലപ്പുഴ: വടക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിന് വടക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന മാരുതിയുടെ വര്ക്ക്ഷോപ്പിന്ഇന്നലെ രാവിലെ തീപ്പിടിച്ചു. രാവിലെ 8.30 ഓടെയായിരുന്നു സംഭവം.വര്‍ക്ക് ഷോപ്പിന്റെ പിന്‍ഭാഗത്തു നിന്നാണ് തീപടര്‍ന്നത്.
അപകട സമയത്ത് ആരും അകത്തില്ലാതിരുന്നതിനാല് വന്‍ ദുരന്തമൊഴിവായി അറ്റകുറ്റപ്പണിക്കായി വര്ക്ക്ഷോപ്പിലിട്ടിരുന്ന രണ്ടു കാറുകള്‍ കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. ആലപ്പുഴയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും പ്രദേശവാസികളും ചേര്‍ന്നാണ് തീ അണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: