ബെംഗളൂര്: അരലക്ഷത്തോളം ആധാര്‍ കാര്‍ഡുകളില്‍ നിന്ന് വിവരങ്ങള്‍ മോഷ്ടിച്ച സോഫ്ട് വെയര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍. ഖരഗ്പ്പൂര്‍ ഐഐടിയില്‍ നിന്ന് എംഎസ്സി ബിരുദം നേടിയ അഭിനവ് ശ്രീവാസ്തവയാണണ്( 31) പിടിയിലായത്.
ഇയാള്‍ ഓല ടാക്സി സര്വ്വീസാലാണ് ജോലി ചെയ്യുന്നത്. ബെംഗളൂരില്‍ യശ്വന്ത്പൂരിലാണ് താമസം. യുപി കാണ്‍പൂര്‍ സ്വദേശിയാണ്. 40,000ലേറെ പേരുടെ മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, വയസ്, ലിംഗവിവരങ്ങള്‍, ഇമെയില്‍ അഡ്രസ് തുടങ്ങിയവയാണ് നയാള് ചോര്‍ത്തിയെടുത്തത്.
വിരലടയാളമോ കണ്ണിന്റെ ചിത്രങ്ങളോ എടുക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല. ഇ ഹോസ്പിറ്റല്‍ എന്ന നാഷണല്‍ ഇന്ഫര്മാറ്റികസ്ിന്റെ സേവനമുപയോഗിച്ചാണ് ഉപയോഗിച്ചാണ് ഇയാള്‍ ഇവ ചോര്‍ത്തിയെടുത്തത്. കുറ്റം തെളിഞ്ഞാല്‍ പത്തു വര്‍ഷം വരെ തടവ് ലഭിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: