Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോണ്‍ഗ്രസ് പിന്നെയും നാണം കെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 08:40 pm IST
in Vicharam

ഗുജറാത്തിനെച്ചൊല്ലി പിന്നെയും നാണംകെടാനാണ് കോണ്‍ഗ്രസിന്റെ വിധി. ഈ മാസം എട്ടിന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിരാസവോട്ട് (നോട്ട) ഏര്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയതാണ് ഏറ്റവും പുതിയ സംഭവം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യം നിരസിച്ചതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ബാലറ്റില്‍ ‘നോട്ട’ ഏര്‍പ്പെടുത്തിയതെന്നും, 2004 മുതല്‍ ഇത് നിലവിലുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വിശദീകരണം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ‘നോട്ട’ ഏര്‍പ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് ബിജെപിയും വ്യക്തമാക്കിയിരുന്നെങ്കിലും അതിന്റെ പേരില്‍ കോടതിയില്‍ പോയത് കോണ്‍ഗ്രസാണ്. തങ്ങളുടെ പക്ഷത്തുനിന്നുള്ള എംഎല്‍എമാര്‍ കൂറുമാറുമോ എന്ന പേടിയാണ് ഇതിന് കാരണം. ‘നോട്ട’ വേണ്ടെന്ന ആവശ്യം സുപ്രീംകോടതിയും നിരസിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ചങ്കിടിപ്പ് വര്‍ധിച്ചിരിക്കുകയാണ്.

ഗുജറാത്തില്‍ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 182 അംഗ നിയമസഭയില്‍ 44 എംഎല്‍എമാരുടെ പിന്തുണ ലഭിക്കുന്നയാള്‍ ജയിക്കും. 121 അംഗങ്ങളുള്ള ബിജെപിക്ക് രണ്ടുപേരെ നിഷ്പ്രയാസം ജയിപ്പിക്കാനാവും. ഇതിന് 92 പേരുടെ പിന്തുണ മതി. 29 വോട്ട് ബാക്കിയുണ്ട്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷായും കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ്-വാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനിയുമാണ് ജയസാധ്യത ഉറപ്പുവരുത്തിയ ബിജെപി സ്ഥാനാര്‍ത്ഥികള്‍. ഇവര്‍ക്കു പുറമെ ബിജെപിക്ക് മൂന്നാമതൊരാളെക്കൂടി രാജ്യസഭയിലേക്ക് അയയ്‌ക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നതാണ് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നത്.

57 അംഗങ്ങളുള്ള കോണ്‍ഗ്രസില്‍നിന്ന് ആറ് എംഎല്‍എമാര്‍ അടുത്തിടെ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. അവശേഷിക്കുന്ന 51 പേരില്‍ എത്രപേര്‍ ഒപ്പംനില്‍ക്കുമെന്ന് കോണ്‍ഗ്രസിന് യാതൊരു ഉറപ്പുമില്ല. കൂറുമാറുമെന്ന് ഭീതിയുള്ളവരെ പാര്‍ട്ടി ഭരണമുള്ള കര്‍ണാടകയിലേക്ക് കടത്തി പലയിടങ്ങളിലായി താമസിപ്പിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷനേതാവുമായ ശങ്കര്‍സിങ് വഗേല പ്രതിപക്ഷ നേതൃസ്ഥാനവും പാര്‍ട്ടി അംഗത്വവും ഒരുമിച്ച് രാജിവച്ചത് കോണ്‍ഗ്രസിനെ ഞെട്ടിക്കുകയുണ്ടായി. പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന ആറ് എംഎല്‍എമാര്‍ വഗേലയോട് അനുഭാവമുള്ളവരാണ്. വഗേലതന്നെയും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും അഭ്യൂഹമുണ്ട്. ഈ ‘വഗേലപ്പേടി’ കൊണ്ടാണ് അവശേഷിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ രായ്‌ക്കുരാമാനം ഗുജറാത്തിന്റെ അതിര്‍ത്തി കടത്തിയിരിക്കുന്നത്. ഇതില്‍ ഒരു കാവ്യനീതിയുള്ളത് കാണാതെ പോകരുത്. ഇതേ വഗേലയാണ് 1995 ല്‍ ബിജെപിയെ പിളര്‍ത്തി 45 എംഎല്‍എമാരെ മധ്യപ്രദേശിലേക്ക് കടത്തി രഹസ്യസങ്കേതത്തില്‍ താമസിപ്പിച്ചത്. അന്ന് അതിനുവേണ്ട ഒത്താശയും സൗകര്യങ്ങളും ചെയ്തുകൊടുത്തത് കോണ്‍ഗ്രസും മുഖ്യമന്ത്രിയായിരുന്ന ദിഗ്‌വിജയ് സിങ്ങുമായിരുന്നു. ഇതേ ദിഗ്‌വിജയ് സിങ്ങിന്റെ പാര്‍ട്ടിക്കാണ് ഇപ്പോള്‍ സ്വന്തം എംഎല്‍എമാരില്‍ വിശ്വാസം നഷ്ടമായിരിക്കുന്നത്.

ഗുജറാത്ത് എംഎല്‍എമാരെ റിസോര്‍ട്ടല്‍ ഒളിപ്പിക്കാന്‍ മുന്‍കയ്യെടുത്ത കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഊര്‍ജമന്ത്രിയുമായ ശിവകുമാര്‍ ഇന്‍കം ടാക്‌സ് റെയ്ഡില്‍ കുടുങ്ങിയിരിക്കുകയാണ്. 10 കോടി രൂപയാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥരെക്കണ്ട് ചില രേഖകള്‍ മന്ത്രി വലിച്ചുകീറിക്കളഞ്ഞത് ദുരൂഹത സൃഷ്ടിച്ചിട്ടുണ്ട്. കണക്കില്‍പ്പെടാത്ത പണത്തിന്റെ ഇടപാടുകള്‍ സംബന്ധിച്ച രേഖയായിരുന്നു ഇതെന്ന് കരുതപ്പെടുന്നു. മന്ത്രി കീറിയെറിഞ്ഞ പേപ്പറുകള്‍ ഉദ്യോഗസ്ഥര്‍ കൂട്ടിയോജിപ്പിച്ചിരിക്കുകയാണ്. ഈ പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതോടെ കോണ്‍ഗ്രസ് നേതൃത്വം കുടുങ്ങുമെന്ന് ഉറപ്പാണ്. കള്ളപ്പണവേട്ട മറച്ചുപിടിക്കാന്‍ ഇന്‍കംടാക്‌സ് റെയ്ഡിനെ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം വിഫലശ്രമം നടത്തുന്നുണ്ട്. എന്നാല്‍ റെയ്ഡിന് രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെറ്റ്‌ലി വ്യക്തമാക്കിയിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ഗുജറാത്തില്‍നിന്ന് മത്‌സരിക്കുന്നത് പാര്‍ട്ടി അധ്യക്ഷയായ സോണിയയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ അഹമ്മദ് പട്ടേലാണ്. പട്ടേലിനെതിരെ ബിജെപി നിര്‍ത്തിയിരിക്കുന്നത് കോണ്‍ഗ്രസ് വിട്ടുവന്ന ബല്‍വന്ത്‌സിങ് രാജ്പുട്ടിനെയാണ്. മൂന്നുതവണ ലോക്‌സഭാംഗവും, നാലുതവണ രാജ്യസഭാംഗവുമായിട്ടുള്ള അഹമ്മദ് പട്ടേലിന് തോല്‍വി പിണഞ്ഞാല്‍ അത് ഗുജറാത്ത് കോണ്‍ഗ്രസിന്റെ മുഖംതന്നെ നഷ്ടപ്പെടുന്നതിന് തുല്യമായിരിക്കും. സോണിയാ ഗാന്ധിക്ക് വ്യക്തിപരമായ തിരിച്ചടിയുമാവും. എന്തു വിലകൊടുത്തും അത് ഒഴിവാക്കാനുള്ള സാഹസങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം കാണിച്ചുകൂട്ടുന്നത്. എന്നാല്‍ ഇത് വിജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. ഗുജറാത്തിലും മറ്റ് സംസ്ഥാനങ്ങളിലും പരാജയം മാത്രം ഭക്ഷിക്കാന്‍ വിധിക്കപ്പെട്ട പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.