Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭക്ത്യാദരങ്ങളോെട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 08:23 pm IST
inSamskriti

അപ്പോഴും നേരം പുലരുന്നില്ല. മൂന്നാം യാമത്തിന്റെ മഴയും തണുപ്പും വീണുകിടന്ന ചുറ്റുപാടില്‍ രാക്ഷസികള്‍ തലങ്ങും വിലങ്ങും കിടന്ന് കൂര്‍ക്കം വലിച്ചുറങ്ങുന്നു. ഉറങ്ങാതെയുള്ളത് അവര്‍ രണ്ടുപേര്‍ മാത്രം- ദേവിയും ഹനുമാനും.

നേരം പുലരും മുമ്പേ ഇവിടം വിടണമെന്നു കണക്കുകൂട്ടിയിരിക്കയാണ് വായുപുത്രന്‍. പക്ഷേ, ദേവിയുടെ സന്നിധയില്‍നിന്ന് വിട്ടുപോരാന്‍ മനസ്സ് സമ്മതിക്കുന്നില്ല. ഒരിക്കലും സാധിക്കില്ല എന്നു നിനച്ചിരുന്നതാണ് ദേവിയെ കണ്ടെത്തുക എന്നത്. മുപ്പത് ദിവസത്തിനകം ദേവിയെ കണ്ടെത്തിയിരിക്കണം എന്ന സുഗ്രീവാജ്ഞ ശിരസാ വഹിച്ച് യാത്ര പുറപ്പെടുമ്പോഴും താന്‍ നിനച്ചിരുന്നതല്ലേ, ഒരിക്കലും ഇതു നിറവേറ്റാനാവില്ലെന്ന്. താന്‍ ഇതു നിറവേറ്റുമെന്ന് പറഞ്ഞത് അമ്മ മാത്രമാണ്. അമ്മയുടെ ആ വാക്ക് നിറവേറിയിരിക്കുന്നു.

‘എനിക്കൊന്നു തോന്നുന്നു’- ദേവിയുടെ ശബ്ദം ഹനുമാനെ ചിന്തയില്‍നിന്നുണര്‍ത്തി.

‘എന്താണു ദേവീ?’

‘ഏതെങ്കിലും മറവുള്ള സ്ഥലത്തിരുന്ന് ഇന്ന് വിശ്രമിക്കൂ. ക്ഷീണം മാറ്റി, നാളെ മടങ്ങാം.’

‘എനിക്ക് ക്ഷീണമൊന്നുമില്ല, അമ്മദേവീ, പോരാത്തതിന്, കഴിയും വേഗം അവിടെ തിരിച്ചെത്തണമെന്നു മനസ്സ് വ്യഗ്രതപ്പെടുന്നു. അമ്മദേവി കുടിയിരിക്കുന്ന സ്ഥാനമറിയാതെ അഴലിലാണ്ടിരിക്കയാണ് സ്വാമി. ഒരു നിമിഷം മുമ്പെങ്കില്‍ ഒരുനിമിഷം മുമ്പ് അവിടുത്തെ മുന്നിലെത്തി, ഈ വിവരമറിയിക്കാന്‍ ഈയുള്ളവന്‍ തത്രപ്പെടുകയാണ്.’

‘ഞാനൊന്നു ചോദിക്കട്ടെ. കരകാണാത്ത ഈ സമുദ്രത്തെ മറികടക്കാന്‍ എന്റെ കണ്ണില്‍ മൂന്നുപേരെയുള്ളൂ. ഒന്ന് നീ. അതു നീ തെളിയിച്ചുകഴിഞ്ഞു. ഇനിയുള്ളത് ഒന്ന് ഗരുഡന്‍; മറ്റൊന്ന് വായുഭഗവാന്‍. ഈ സാഹചര്യത്തില്‍, നീ എന്തൊരു സമാധാനമാണ് കാണുന്നത്?’

‘അതോര്‍ത്ത് അമ്മദേവിക്ക് ഒരു ഉല്‍ക്കണ്ഠയും വേണ്ടാ. കിഷ്‌കിന്ധയില്‍, രാജാ സുഗ്രീവന്റെ സേനയില്‍പ്പെട്ട വാനരന്മാരെല്ലാം ബലത്തില്‍ എന്നേക്കാള്‍ മുന്തിയവരോ എനിക്കൊപ്പമുള്ളവരോ ആണ്. എന്നേക്കാള്‍ മോശക്കാരായി ആരും കാണില്ല. ഞാന്‍ ഇവിടെ എത്തിയ സ്ഥിതിക്ക് മറ്റുള്ളവരുടെ കാര്യം പറയേണ്ടതുണ്ടോ? ലോകവീരന്മാരായ രാമലക്ഷ്മണന്മാരെ ഞങ്ങള്‍ ചുമലിലേറ്റി കൊണ്ടുവരും; വാനരസേനയുടെ മുന്നില്‍ നിര്‍ത്തും.’

‘ഒന്നേ എനിക്കു പറയാനുള്ളൂ. ശത്രുക്കളെ നശിപ്പിക്കാന്‍ മതിയായ ബലം എന്റെ പതിദേവനുണ്ട്. അവിടുന്ന് വാനരമഹാസൈന്യത്തോടെ ഇവിടെ വന്ന് ലങ്കേശനെ നേരിടണം; ജയം നേടി എന്നെ വീണ്ടെടുക്കണം. ആ വിധത്തിലല്ലാതെ, മറ്റേതെങ്കിലും വിധത്തില്‍ എന്റെ ദുഃഖത്തെ ശമിപ്പിച്ചതുകൊണ്ടു മാത്രം ഞാന്‍ തൃപ്തിയടയില്ല. മഹാപ്രഭുവായ അവിടുത്തെ പരാക്രമത്തിനും യുദ്ധസാമര്‍ത്ഥ്യത്തിനും സമുചിതമായ മാര്‍ഗം കണ്ടെത്താന്‍ നിനക്കു കഴിയും. അത്തരമൊരു വിജയമാണ് അവിടുന്ന് അര്‍ഹിക്കുന്നതെന്നും നീയറിയണം-

ബലൈ സമഗ്രൈര്യുദ്ധി

രാവണം ജിത്യസംയുഗേ

വിജയീ സ്വപുരം യായാത്

തത്തസ്യസദൃശം ഭവേത്

ദേവിയുടെ വാക്കുകള്‍ വായുപുത്രനില്‍ ആത്മവിശ്വാസമുണര്‍ത്തി. കിഴക്കോട്ടു തിരിഞ്ഞുനിന്നു ധ്യാനം കൊണ്ടു. ധ്യാനത്തില്‍നിന്നുണര്‍ന്ന് ദേവിയെ സാഷ്ടാംഗം നമസ്‌കരിച്ചു. ദേവി അനുഗ്രഹിച്ചു: മംഗളം നേരുന്നു…

വായുപുത്രന്‍ എണീറ്റ് ഒരിക്കല്‍ക്കൂടി ദേവിയെ താണു തൊഴുതു; ഒറ്റക്കുതിപ്പിന് പൊന്നിരുള്‍ മരത്തിന്റെ ശിഖരത്തിലെത്തി. കൊമ്പുകള്‍ കുലുക്കിയ നേരം, വസന്തം വിരിയിച്ച പൂക്കള്‍ ഉതിര്‍ന്നുകൊണ്ടിരുന്നു. ദേവി പൂമഴയില്‍ കുളിച്ചു.

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.