Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കടലാടിപ്പാറ ഖനനം: റവന്യൂവകുപ്പും വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 06:00 pm IST
inKasargod

കാസര്‍കോട്: കടലാടിപ്പാറയില്‍ ആശാപുര കമ്പനിക്ക് ബോക്‌സൈറ്റ് ഖനനം നടത്താന്‍ ലഭിച്ച അനുമതിയുടെ പേരില്‍ വിവാദങ്ങള്‍ കൊഴുക്കുന്നു. കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍പെട്ട കടലാടിപ്പാറയില്‍ ബോക്‌സൈറ്റ് കളിമണ്‍ ഖനനം പുനരാംഭിക്കാന്‍ റവന്യൂവിഭാഗം താത്പര്യമെടുക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു. ഖനന വിഷയത്തില്‍ സിപിഎമ്മും സിപിഐയും തുറന്ന പോരിലേക്ക് കടന്നിരിക്കുകയാണ്.

റവന്യൂവകുപ്പിനെതിരെ ആഞ്ഞടിക്കുന്നതിലൂടെ ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയെ വെള്ളം കുടിപ്പിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. 2007ലെ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്താണ് ഖനനത്തിന് ഏറെക്കുറെ അനുമതി നല്‍കിയത്. അന്ന് എളമരം കരീമിന്റെ നേതൃത്വത്തില്‍ പ്രദേശത്തിന്റെ ഘടനയെ കുറിച്ച് പഠിക്കാന്‍ ടെക്‌നിക്കല്‍ കമ്മറ്റിയെ വെച്ചതുമാണ്. 2009 ല്‍ സിപിഎം ജില്ലാ കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കമ്പനിയുടെ ഗുജറാത്തിലുള്ള ഖനന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

ജനങ്ങളെ സമരത്തിന് ഇറക്കി വിട്ട് നാടകം കളിക്കുകയാണ് സിപിഎം ചെയ്യുന്നത്. കഴിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ കമ്പനിക്ക് നല്‍കിയ അനുമതി റദ്ദാക്കാതെ സമരനാടകവുമായി രംഗത്ത് വന്നതെന്തിനാണെന്ന ആരോപണം ശക്തമാകുന്നു. കഴിഞ്ഞ കാലങ്ങളില്‍ നിലേശ്വരത്ത് എത്രയും പെട്ടെന്ന് ബോക്‌സൈറ്റ് ഖനനം നടത്തി വികസന പുരോഗതി കൊണ്ടുവരണമെന്ന് പറഞ്ഞ സിപിഎമ്മാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

ആശാപുര കമ്പനിക്ക് വേണ്ടി ആഗസ്ത് അഞ്ചിന് നടത്തുന്ന പൊതുതെളിവെടുപ്പ് ബഹിഷ്‌ക്കരിക്കാനും തെളിവെടുപ്പ് നടക്കുന്ന നീലേശ്വരം ബ്ലോക്ക് ഓഫീസ് ഹാള്‍ ഉപരോധിക്കാനും സര്‍വ്വകക്ഷി ജനകീയ സമിതി തീരുമാനിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരും കമ്പനി ലോബിയും ഒത്തുകളിച്ചാണ് തെളിവെടുപ്പ് നടത്തുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ആശാപുര കമ്പനിക്ക് 2007 ല്‍ നല്‍കിയ മൈനിംഗ് ലീസ് പിന്‍വലിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

2015 ജനുവരി 13ന് അന്നത്തെ ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി പ്രതിനിധികളുടേയും കമ്പനി ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ വ്യക്തമായ തെളിവുകളില്ലെങ്കില്‍ ഹിയറിങ് നടത്താന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. അന്ന് കാഞ്ഞങ്ങാട് സബ് കലക്ടര്‍ ആയിരുന്ന ഇന്നത്തെ ജില്ലാ കലക്ടര്‍ കെ.ജീവന്‍ബാബുവിന്റെ നേതൃത്വത്തിലാണ് ആഗസ്ത് അഞ്ചിന് കമ്പനി പ്രതിനിധികളുമായി ഹിയറിങ് നടത്തുന്നത്. ഇഐഎ വിജ്ഞാപനത്തിന്റെ അന്തസത്തക്ക് നിരക്കാത്ത നടപടിയാണ് കലക്ടര്‍ ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും ഭാരവാഹികള്‍ പറയുന്നത്. പദ്ധതിയെകുറിച്ചുള്ള ആശങ്കകള്‍ മാറ്റാനായി ഹൈക്കോടതി നിര്‍ദ്ദേശാനുസരണം നടത്തുന്ന തെളിവെടുപ്പ് തടസ്സപ്പെടുത്തുന്നത് വഴി സിപിഎം പ്രദേശത്ത് നടത്തിയിരിക്കുന്ന ഭൂമി കയ്യേറ്റങ്ങള്‍ക്ക് മറയിടാനാണെന്ന് ആരോപണമുണ്ട്. തെളിവെടുപ്പില്‍ പങ്കെടുത്ത് ജനങ്ങളുടെ ആശങ്കളും പരാതികളും അഭിപ്രായങ്ങളും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കാതെ വോട്ട് ബാങ്ക് ലക്ഷ്യമാക്കി രാഷ്‌ട്രീയ ആയുധമാക്കാനാണ് സിപിഎം ശ്രമം. സിപിഎം നിലേശ്വരം എരിയ സെക്രട്ടറി ഉള്‍പ്പെട്ട ചിട്ടി ഫണ്ട് തട്ടിപ്പില്‍ നിന്ന ശ്രദ്ധ തിരിക്കാനാണ് സമരനാടകമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

Kerala

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

India

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

Kerala

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

Kerala

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

പുതിയ വാര്‍ത്തകള്‍

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.