കൊയിലാണ്ടി: ഹയര്‍ സെക്കന്ററി ഓപ്പണ്‍ സ്‌കൂള്‍ ഓപ്പണ്‍ െ്രെപവറ്റ് കോഴ്‌സ് രജിസ്‌ട്രേഷന്‍ വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നും പിഴ ഇനത്തില്‍ ലക്ഷങ്ങള്‍ ഇടാക്കിയതായി ആരോപണം. ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അതിന് മുമ്പുതന്നെ െ്രെപവറ്റ് രജിസ്‌ട്രേഷന്‍ തിയ്യതിയും ഫൈനോടു കൂടി ഫീസടക്കേണ്ടതിയ്യതിയും നിശ്ചയിച്ചു കഴിഞ്ഞു.
ജൂലായ് 31 ആയിരുന്നു ഫൈന്‍ ഇല്ലാതെ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തിയ്യതി. അഞ്ചാം തിയ്യതി വരെ 50 രൂപ ഫൈനോടു കൂടി രജിസ്റ്റര്‍ ചെയ്യാം.
ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ അഡ്മിഷന്‍ പൂര്‍ത്തിയാവാത്തത് കാരണം വിദ്യാര്‍ത്ഥികള്‍ ജൂലൈ 31 വരെ പ്രൈവറ്റ് രജിസ്േട്രഷന്‍ നടത്തിയിരുന്നില്ല. ഒന്നാം തിയ്യതിക്ക് ശേഷം ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഫൈന്‍ അടച്ച് രജിസ്റ്റര്‍ ചെയ്യുന്നത്. ഇപ്പോള്‍ ഫൈന്‍ അടക്കേണ്ടി വരുന്നത്. സ്‌കൂളുകളില്‍ സീറ്റ് കിട്ടാത്ത വിദ്യാര്‍ത്ഥികളെ അനാവശ്യമായി രജിസ്റ്റര്‍ ഫീസും ഫൈനും വാങ്ങി വഞ്ചിക്കുകയാണ് സര്‍ക്കാര്‍. രജിസ്‌ട്രേഷന്‍ ചെയ്യേണ്ട അവസാന ദിവസം അഞ്ച് ദിവസം കൂടി നീട്ടിയിരുന്നുവെങ്കില്‍ ലക്ഷക്കണക്കിന് രക്ഷിതാക്കള്‍ക്ക് ഇത് സഹായമാകുമായിരുന്നു.
















