Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നഗസഭാ തെരഞ്ഞെടുപ്പ് : വിജയപ്രതീക്ഷയോടെ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 11:00 pm IST
inKannur

മട്ടന്നൂര്‍: നഗരസഭയിലെ 34-ാം വാര്‍ഡായ മേറ്റടിയില്‍ വാര്‍ഡിന്റെ സുപരിചിത മുഖം യുവരക്തം എ.ഇ.ബിജുവിനെയാണ് ബിജെപി രംഗത്തിറങ്ങിയിരിക്കുന്ന്. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഇവിടെ ശക്തമായ മുന്നേറ്റം കാഴ്ചവെച്ചിരുന്നു. യുഡിഎഫും എല്‍ഡിഎഫും മാറിമാറി വിജയിച്ചുവന്ന ഇവിടെ വികസന കാര്യത്തില്‍ ഇരുമുന്നണികളുടെയും കൗണ്‍സിലര്‍മാര്‍ തികഞ്ഞ പരാജയമായിരുന്നു. പാരമ്പര്യ വോട്ടിനാല്‍ ശക്തമായ അടിത്തറയാണ് ഇരുമുന്നണികള്‍ക്കും ഇവിടെ ഉണ്ടായിരുന്നത്. എന്നാല്‍ ബിജെപി ഇവിടെ ഇരുമുന്നണികളെയും അമ്പരിപ്പിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്, സ്‌ക്വാഡ് രൂപീകരിച്ച് ചിട്ടയായ പ്രവര്‍ത്തനമാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി നടത്തുന്നത്. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍പങ്കെടുക്കുന്ന ജനസഞ്ചയം നാട്ടുകാരുടെ പ്രിയങ്കരനായ സജുവിനെ ജയിപ്പിക്കുമെന്ന ദൃഢനിശ്ചയത്തിലാണ്. കുടുംബയോഗങ്ങള്‍ നിരവധിയാണ് നടന്നുകൊണ്ടിരിക്കുന്നത്.

കാര്‍ഷികവൃത്തിക്ക് ഏറെ പ്രധാന്യമുള്ള ഈ വാര്‍ഡില്‍ ചോലത്തോടിന് തടയണനിര്‍മ്മിച്ച് ജലലഭ്യത ഉണ്ടാക്കാമെന്നിരിക്കെ യാതൊരു നടപടിയും വികസനവിരുദ്ധതമാത്രം മന്ത്രമായി സ്വീകരിച്ച നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. നഗരസഭ രൂപീകരിച്ച് വര്‍ഷം 20 കഴിഞ്ഞിട്ടും പഞ്ചായത്ത് ഉള്ള സമയത്ത് ഉണ്ടാക്കിയ അഞ്ച് റോഡുകളാണ് രണ്ട് പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ വാര്‍ഡിലുള്ളത്. കാലപ്പഴക്കംകൊണ്ട് പൊട്ടിപ്പൊളിഞ്ഞ റോഡില്‍കൂടി കാല്‍നടയാത്രപോലും ദുസ്സഹമാണ്. രണ്ട് അംഗന്‍വാടകള്‍ സ്ഥിതിചെയ്യുന്ന ഇവിടെ ഒരു അംഗന്‍വാടി സ്ഥിതിചെയ്യുന്നത് സ്വകാര്യവ്യക്തിയുടെ വീടിന്റെ ഒരുമുറിയിലാണ്.

നഗരസഭാ ബഡ്ജറ്റില്‍ അംഗന്‍വാടികള്‍ക്ക് സ്ഥലമെടുത്ത് പുതിയ കെട്ടിടം പണിയാനായി തുകവകയിരുത്താറുണ്ടെങ്കിലും അത് കടലാസില്‍ മാത്രം അവശേഷിക്കുകയാണ്. ഇരുപത് വര്‍ഷം മുമ്പ് വാര്‍ഡിലെ എലിക്കുന്നില്‍ പൊതുകിണര്‍ പണിതിരുന്നെങ്കിലും വേനല്‍കടുത്താല്‍ കിണറില്‍ ഒരുതുള്ളിവെള്ളം പോലും ഉണ്ടാകാത്ത അവസ്ഥയാണുള്ളത്. അമ്പതോളം വീട്ടുകാരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി പൊതുടാപ്പുകള്‍ പണിതിട്ടുണ്ടെങ്കിലും അതുവഴി ഒരുതുള്ളി വെള്ളംപോലും ലഭിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ സാക്ഷ്യം പറയുന്നു. മട്ടന്നൂര്‍ റോഡിലെ കെ.സി.എടുപ്പ് ഭാഗത്ത് ചോലത്തോടിന് കുറുകെ ഒരു പാലം നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമാണ്.

നാട്ടുകാരുടെ ആവശ്യങ്ങള്‍ക്കെതിരെ, വികസനത്തിനെതിരെ മുഖംതിരിഞ്ഞ്‌നില്‍ക്കുന്ന ഇടത്-വലത് മുന്നണികളെ പാഠംപഠിപ്പിക്കാനൊരുങ്ങുകയാണ് ഇവിടെ നാട്ടുകാര്‍. അതിനായി അവര്‍ സജുവുനെ തെരഞ്ഞെടുക്കുമെന്നുറപ്പാണ്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തില്‍ വിവിധ ചുമതലകള്‍വഹിച്ചിട്ടുള്ള ഈ യുവാവ് കിളിയങ്ങാട് ഇയ്യാട്ട് മഹാവിഷ്ണുക്ഷേത്രകമ്മറ്റി സെക്രട്ടറി, ബിജെപി മട്ടന്നൂര്‍ നിയോജകമണ്ഡലം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി ഒ.സജീവനും, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഒ.കെ.പ്രസാദുമാണ് ഇവിടെ മത്സരിക്കുന്നത്.

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ ഇല്ലംഭാഗം 25-ാംവാര്‍ഡില്‍ പൊരുതാനുറച്ച് വി.ശ്രീനാഥ്. ബിജെപി സ്ഥാനാര്‍ത്ഥിയായ ഈ യുവാവിന്റെ കന്നിയങ്കമാണിത്. നിലവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചുകയറുന്ന വാര്‍ഡാണിതെങ്കിലും ഇക്കുറി ചരിത്രം തിരുത്തുമെന്നുറപ്പാണ്. നാട്ടുകാര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായ ശ്രീനാഥിനെ വാര്‍ഡ് പിടിച്ചെടുക്കാനായി അങ്കത്തട്ടിലിറക്കിയതോടെ തീപ്പാറുന്ന മത്സരമാണിവിടെ നടക്കുന്നത്.

പുറമ്പോക്ക് ഭൂമിയില്‍ എങ്ങനെയെല്ലാമോ കെട്ടിപ്പൊക്കിയ അംഗന്‍വാടിമാത്രം മതി മട്ടന്നൂര്‍ നഗരസഭയുടെ വികസനത്തെ വിലയിരുത്താന്‍. വര്‍ഷകാലത്ത് ഈ അംഗന്‍വാടിയിലേക്ക് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുകയാണ്. അംഗന്‍വാടിക്ക് സ്ഥലം കണ്ടെത്തി കെട്ടിടം പണിയണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. റോഡുകളാവട്ടെ തകര്‍ന്നുകിടക്കുകയാണ്. ഇല്ലംമൂല വയല്‍റോഡ് തകര്‍ന്നിട്ട് മാസങ്ങളായിട്ടും ഗതാഗതയോഗ്യമക്കാന്‍ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.

എംഎല്‍എ ഫണ്ടില്‍ ലക്ഷങ്ങള്‍ വകയിരുത്തിയതായി കാണിച്ച് ബോര്‍ഡുകള്‍ വെച്ചിട്ടുണ്ടെങ്കിലും നാട്ടുകാര്‍ ബോര്‍ഡുംനോക്കി നെടുവീര്‍പ്പിടുകയാണ്. ഇല്ലംമൂല പെരുമ്പച്ചാല്‍ റോഡ് ടാറിംഗ് സ്വപ്നമായി അവശേഷിക്കുകയാണ്. നിരവധിവീടുകള്‍ക്ക് കാല്‍നടയാത്രക്ക്‌പോലും ഉപകരിക്കുന്ന നടപ്പാതയില്ലാത്തത് കാരണം രോഗികളടക്കമുള്ളവര്‍ ഏറെ പ്രയാസമനുഭവിക്കുന്നുണ്ട്. ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്ന കാര്യത്തിലും കടുത്ത വിവേചനമാണ് ഇവിടെ നഗരസഭാ ഭരണകര്‍ത്താക്കള്‍ കാണിക്കുന്നത്.

വാര്‍ഡിലെ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി ചെറുപ്പക്കാരടക്കമുള്ളവരാണ് ശ്രീനാഥിന്റെ വിജയത്തിനായി യത്‌നിക്കുന്നത്. മട്ടന്നൂര്‍ ടൗണിലെ ഓട്ടോതൊഴിലാളിയായ ശ്രീനാഥ് ബിഎംഎസിന്റെ സജീവ പ്രവര്‍ത്തകനാണ്. ഇല്ലംഭാഗം വാര്‍ഡില്‍ ഇക്കുറി ശ്രീനാഥിലൂടെ താമരവിരിഞ്ഞാല്‍ അത്ഭുതപ്പെടാനൊന്നുമില്ല. യുഡിഎഫ്സ്ഥാനാര്‍ത്ഥിയായി കെ.സരീഷും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ.രവീന്ദ്രന്‍മാസ്റ്ററുമാണ് മത്സരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.