ലണ്ടന്‍: സര്‍ക്കാര്‍ പിന്തുണയോടെ താരങ്ങള്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് നേരിടുന്ന റഷ്യയുടെ വിലക്ക് തുടരും. വെള്ളിയാഴ്ച ലണ്ടനില്‍ തുടങ്ങുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും റഷ്യന്‍ പ്രാതിനിധ്യമുണ്ടാകില്ല. ഇന്നലെ ലണ്ടനില്‍ ചേര്‍ന്ന ഇന്റര്‍നാഷണല്‍ അത്‌ലറ്റിക് ഫെഡറേഷന്‍ (ഐഎഎഎഫ്) യോഗമാണ് തീരുമാനമെടുത്തത്.
അതേസമയം, യോഗ്യത നേടിയ ചില റഷ്യന്‍ താരങ്ങളെ അത്‌ലറ്റിക് ഫെഡറേഷനു കീഴില്‍ മത്സരിപ്പിക്കാനും തീരുമാനമായി. 19 താരങ്ങളാകും ട്രാക്കിലിറങ്ങുകയെന്ന് ഐഎഎഎഫ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോ സ്ഥിരീകരിച്ചു.
















