കൊല്‍ക്കത്ത: ആഭ്യന്തര ക്രിക്കറ്റിലെ നിഷ്പക്ഷ വേദി സമ്പ്രദായം അവസാനിപ്പിക്കാന്‍ ബിസിസിഐയുടെ തീരുമാനം. ഇന്നലെ കൊല്‍ക്കത്തയില്‍ ചേര്‍ന്ന സാങ്കേതിക സമിതിയാണ് തീരുമാനമെടുത്തത്.
ഈ സീസണ്‍ മുതല്‍ രഞ്ജി ട്രോഫിയില്‍ ഹോം ആന്‍ഡ് എവേ സംവിധാനം നടപ്പാക്കുമെന്ന് ബിസിസിഐ സാങ്കേതിക സമിതി ചെയര്‍മാന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കി.
നിഷ്പക്ഷ വേദി സംവിധാനം കാര്യക്ഷമമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. ആതിഥേയ ടീമുകള്‍ കളിക്കാനില്ലാത്തത് ഒരുക്കങ്ങളില്‍ നിഴലിക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
ദുലീപ് ട്രോഫിയില്‍ പിങ്ക് പന്തുകള്‍ ഉപയോഗിക്കുന്നത് തുടരാനും യോഗം തീരുമാനിച്ചു. തീരുമാനങ്ങള്‍ ഐകകണ്‌ഠ്യേനെയെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.
















