മുക്കം: തണ്ടപ്പേര്‍ നമ്പര്‍ ചേര്‍ത്ത് അക്ഷയ കേന്ദ്രങ്ങള്‍വഴി ഭൂനികുതി അടക്കുന്നതിനായി ജനങ്ങളില്‍ നിന്നും അമിത ചാര്‍ജ്ജ് ഈടാക്കുന്നതായി ആക്ഷേപമുയര്‍ന്നു. ഓരോ നികുതി ശീട്ടിനും നിലവിലുള്ള നികുതിക്ക് പുറമെ ഇരുപത് രൂപ സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കണം.
കുറഞ്ഞ അളവ് ഭൂമി ഉള്ളവര്‍ ഭൂനികുതിയേക്കാള്‍ കൂടുതല്‍ തുക സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കേണ്ട അവസ്ഥയാണുള്ളത്. ഇതുവരെ വില്ലേജ് ഓഫീസുകളില്‍ നിന്നും സൗജന്യമായി ലഭിച്ചിരുന്ന സേവനം ഇനി മുതല്‍ പണച്ചെലവുള്ളതായി മാറുകയാണ്.
എല്ലാ ഭാരവും ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ്. സംസ്ഥാനസര്‍ക്കാര്‍ ചെയ്യുന്നതാണ് ആരോപണം. നികുതി ദായകര്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ പീഡനം അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















