പാറ്റ്‌ന: വരുന്ന മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ കൂടുതല്‍ തുറന്നുകാട്ടുമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി ശുശീല്‍ മോദി.
മണല്‍ മാഫിയയുമായി ലാലു പ്രസാദ് യാദവിന് അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു. വനംവകുപ്പ് മന്ത്രികൂടിയായ ശുശീല്‍ മോദി മണ്ണ് അഴിമതി സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ലാലുവിന്റെ മകനും മുന്‍ വനംവകുപ്പ് മന്ത്രിയുമായ തേജ് പ്രതാപ് യാദവിന് അഴിമതിയില്‍ പങ്കുണ്ടെന്നും ശുശീല്‍ മോദി വിമര്‍ശിച്ചു.
ആര്‍ജെഡി എംഎല്‍എ ഭായി വീരേന്ദ്രയ്‌ക്കെതിരെ അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതിനു ശേഷം നിരവധി പേരാണ് വിവിധ ഇടങ്ങളില്‍ പിടിയിലായിരിക്കുന്നത്. പാറ്റ്‌നയില്‍ മാത്രം മണല്‍ ഖനനവുമായി ബന്ധപ്പെട്ട് നൂറിലധികം പേര്‍ അറസ്റ്റിലായെന്നും മന്ത്രി പറഞ്ഞു.
















