ടില്‍ബുര്‍ഗ്: തുടര്‍ച്ചയായ ഏഴാം യൂറോപ്യന്‍ വനിതാ ഫുട്‌ബോള്‍ കിരീടമെന്ന ജര്‍മനിയുടെ സ്വപ്‌നം തകര്‍ന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ അവര്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ഡെന്‍മാര്‍ക്കിനോട് തോറ്റു.നാദിയ നദീം, തെരേസ നീല്‍സണ്‍ എന്നിവരുടെ ഗോളുകളിലാണ് ഡെന്‍മാര്‍ക്ക് വിജയം നേടിയത്.
വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ ഡെന്‍മാര്‍ക്ക് പുതുമുഖങ്ങളായ ഓസ്‌ട്രേിയയെ നേരിടും. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് സ്‌പെയിനെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേിയ സെമിയിലെത്തിയത്.
രണ്ടാം സെമിയില്‍ ഹോളണ്ട് ഇംഗ്ലണ്ടിനെ നേരിടും. ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരുഗോളിന് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്. 43 വര്‍ഷത്തിനുശേഷം ഫ്രാന്‍സിനെതിരെ ഇംഗ്ലണ്ടിന്റെ ആദ്യ വിജയമാണിത്.ആതിഥേയരായ ഹോളണ്ട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സ്വീഡനെ തകര്‍ത്താണ് സെമിയിലെത്തിയത്.
















